കുവൈത്ത് സിറ്റി : കുവൈത്തിലെ അല്‍ ഖുറൈന്‍ മാര്‍ക്കറ്റിലും ഫര്‍വാനിയയിലെ അപ്പാര്‍ട്ട്‌മെന്റിലും തീപിടിത്തം. ഇരു സംഭവങ്ങളിലുമായി നിരവധി പേര്‍ക്ക് പരിക്കേറ്റു. അല്‍ഖുറൈനില്‍ അഞ്ച് പേര്‍ക്കും ഫര്‍വാനിയയില്‍ നാല് പേര്‍ക്കുമാണ് പരിക്കേറ്റത്.
അല്‍ഖുറൈന്‍ മാര്‍ക്കറ്റ്‌സ് ഏരിയയിലെ ഒന്നാം നിലയിലുള്ള ഒരു റെസ്റ്റോറന്റിലും നിരവധി കടകളിലുമാണ് ഇന്ന് രാവിലെ തീപിടിച്ചത്. അല്‍ബൈറാഖ്, അല്‍ഖുറൈന്‍ സെന്ററുകളില്‍ നിന്നുള്ള അഗ്‌നിശമന സേനാംഗങ്ങള്‍ തീ നിയന്ത്രണവിധേയമാക്കി.
ഇന്ന് രാവിലെയാണ് ഫര്‍വാനിയയിലെ ഒരു അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിലും തീപിടിത്തമുണ്ടായത്. ഫര്‍വാനിയ, സുബ്ഹാന്‍ സെന്ററുകളില്‍ നിന്നുള്ള അഗ്‌നിശമന സേനാംഗങ്ങള്‍ ഇടപെട്ട് തീ അണച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക:
https://chat.whatsapp.com/GNnAPz2ISv601MKXQvNitL ന്യൂസ്‌റൂം വാട്സ്ആ പ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F