കുവൈത്ത് സിറ്റി : കുവൈത്തിലെ ഷോപ്പിംഗ് മാളിൽ ചേരിതിരിഞ്ഞ് കൂട്ടത്തല്ലു നടത്തിയ സംഭവത്തിൽ ഏഴു പേരെ പോലീസ് അറസ്റ്റ് ചെയ്തു. അഹ്മദി ഗവർണറേറ്റിലെ പ്രമുഖ ഷോപ്പിങ് മാളിൽ കഴിഞ്ഞ ദിവസം ചേരി തിരിഞ്ഞ് കൂട്ടത്തല്ല് നടത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമ പ്രചരിച്ചതോടെയാണ് പ്രതികളെ പൊലീസ് പിടികൂടിയത്. ചെറുപ്പക്കാർ തല്ലുകൂടുന്ന ദൃശ്യങ്ങൾ ആരോ ഫോണിൽ പകർത്തി പ്രചരിപ്പിക്കുകയായിരുന്നു.
അടിപിടിയെ തുടർന്ന് മാളിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളും നിലവിളിച്ച് ചിതറിയോടുന്നതും ദൃശ്യങ്ങളിൽ ഉണ്ടായിരുന്നു. തല്ലുകൂടിയ ഇരുകൂട്ടരും ഉടൻതന്നെ സ്ഥലം വിട്ടു. സംഭവം വൈറലായതോടെ പൊലീസ് സിസിടിവി പരിശോധിച്ച് പ്രതികളെ പിടികൂടുകയായിരുന്നു.കൂട്ടത്തിൽ പ്രായപൂർത്തിയാകാത്തയാളെ ജുവനൈൽ വിഭാഗത്തിന് കൈമാറി.
മേൽ നടപടികൾക്കായി മറ്റ് പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു. പൊതുസമൂഹത്തിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക-https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F