Breaking News
കുവൈത്തിലെ ഷോപ്പിംഗ് മാളിൽ വാതകച്ചോർച്ചയെ തുടർന്ന് സ്ഫോടനം,മലയാളി ഉൾപെടെ 10 പേർക്ക് പരിക്കേറ്റു | ഖത്തർ കെ.എം.സി.സി 'നവോത്സവ്',സമാപന പരിപാടികൾ ഇന്നും നാളെയും ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്‌കൂളിൽ | ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട,ഏഴ് കിലോയിലധികം ഹെറോയിനും ഹഷീഷും പിടികൂടി | ഇൻകാസ് ഖത്തർ രാജീവ് ഗാന്ധിയെ അനുസ്മരിച്ചു | ഷാർജയിലെ വെയർഹൗസിൽ വൻ തീപിടുത്തം,ആളപായമില്ല | ഓപറേഷൻ സിന്ദൂർ,ഖത്തറിലേക്കുള്ള പ്രതിനിധി സംഘത്തെ സുപ്രിയ സുലേ നയിക്കും,വി.മുരളീധരനും സംഘത്തിൽ | ഖത്തറിന്റെ ചലച്ചിത്രോത്സവം ഇനി വേറെ ലെവൽ,അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് നവംബറിൽ തിരി തെളിയും | നിയമലംഘനം, സ്വകാര്യ ഡെന്റൽ യൂണിറ്റ് അടച്ചുപൂട്ടി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം | ഖത്തർ ആരോഗ്യമന്ത്രാലയത്തെ അഭിനന്ദിച്ച് യു.എ.ഇ, ആരോഗ്യഅടിയന്തരാവസ്ഥ നേരിട്ട എട്ട് വയസുകാരനെ എയർ ലിഫ്റ്റ് ചെയ്തു | ഖത്തറിലെ കണ്ടൽകാടുകൾക്ക് കൈത്താങ്ങായി 'മാദ്രെ',400 കണ്ടൽചെടികൾ നട്ടു പിടിപ്പിച്ചു |
ഖത്തറിൽ ഇന്ത്യൻ ഫുട്‍ബോൾ ആവേശം,ഖിയ ചാമ്പ്യൻസ് ലീഗിൽ ഇന്നും നാളെയുമായി നാല് മൽസരങ്ങൾ

May 08, 2025

fdour-matches-in-the-qia-champions-league-today-and-tomorrow

May 08, 2025

ന്യൂസ്‌റൂം ബ്യുറോ

ദോഹ :ഖിയ ചാമ്പ്യൻസ് ലീഗിൽ ഇന്ന് 8 മണിക്ക് നടക്കുന്ന മത്സരത്തിൽ  ഖത്തർ തമിഴർ സംഘം,ഗ്രാൻഡ് മാൾ എഫ്‌സിയെ നേരിടും.. ഐ എസ് എൽ, ഐ ലീഗ് താരങ്ങൾ ബൂട്ടണിയുന്ന ഇരു ടീമുകളും ജയത്തിൽ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ല.കഴിഞ്ഞമത്സരത്തിൽ ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഫ്രൈഡേ ഫിഫ മഞ്ചേരി, ഗ്രാൻഡ് മാൾ എഫ്‌സിയെ പരാജയപ്പെടുത്തിയിരുന്നു.

രണ്ടാമത്തെ മത്സരത്തിൽ ഇൻകാസ് ഖത്തർ, കരുത്തരായ ഫ്രൈഡേ ഫിഫ മഞ്ചേരിയെ നേരിടും.
നാളെ(വെള്ളി) ഫാൻ ഫോർ എഫ്‌സി, മംഗ്ലൂര് എഫ്‌സിയെ നേരിടും. 7 :30ന് ദോഹ സ്പോർട്സ് സ്റ്റേഡിയത്തിലാണ് മൽസരം. സിറ്റി എക്സ്ചേഞ്ച് എഫ്‌സിയും ഫ്രെണ്ട്സ് ഓഫ് തൃശൂരും തമ്മിലാണ് നാളത്തെ രണ്ടാമത്തെ മത്സരം.

അതേസമയം, ഖിയ ജൂനിയർ ചാമ്പ്യൻസ് ലീഗിൽ  ഇന്നും നാളെയുമായി അഞ്ച് മത്സരങ്ങളുണ്ടാകും.ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ ഒലിവ് സ്കൂൾ ഡി പി എസ് മൊണാർക്കിനെയും രണ്ടാമത്തെ മത്സരത്തിൽ ശാന്തി നികേതൻ സ്കൂൾ നോബിൾ സ്കൂളിനെയും നേരിടും.
നാളെ അൽഖോർ സ്കൂൾ, രാജഗിരി സ്കൂൾ, അൽഖോർ ഇന്റർനാഷണൽ സ്കൂൾ എന്നിവർ യഥാക്രമം എം ഇ എസ് സ്കൂൾ, എം ഇ എസ് ഇന്ത്യൻ സ്കൂൾ 2, ഒലിവ് സ്കൂൾ 2 എന്നിവയെ നേരിടും.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News