മസ്കത്ത് : പ്രവാസികളുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങളിലും ഒമാനി പൗരനെ നിയമിക്കണമെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ച ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കണമെന്നാണ് നിർദേശം.വിദേശ നിക്ഷേപ നടപടികള്‍ മെച്ചപ്പെടുത്തുന്നതിനും സേവനങ്ങള്‍ എളുപ്പത്തിലാക്കുന്നതിനും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.
ഗാര്‍ഹിക തൊഴിലാളികള്‍, സമാന വിഭാഗങ്ങളില്‍ തൊഴിലെടുക്കുന്നവര്‍, സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന അവിദഗ്ധ തൊഴിലാളികള്‍ എന്നിവര്‍ക്ക് വാണിജ്യ രജിസ്‌ട്രേഷന് അപേക്ഷിക്കാന്‍ കഴിയില്ലെന്നും മന്ത്രാലയം അറിയിച്ചു.അതേസമയം, സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്ക്, സംരംഭം ആരംഭിക്കുന്നതിന് വിദേശ മൂലധന നിക്ഷേപ നിയമ പ്രകാരമുള്ള പ്രത്യേക വ്യവസ്ഥകള്‍ പാലിക്കണം. തൊഴിലുടമയുടെ അംഗീകാരം നേടുക, നിലവിലുള്ള തൊഴില്‍ കരാര്‍ അവസാനിപ്പിക്കുക തുടങ്ങിയവ പ്രധാന വ്യവസ്ഥകളാണെന്നും വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം വ്യക്തമാക്കി.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക
https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക
https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F