Breaking News
സൂഖ് വാഖിഫിൽ പൂക്കാലം വരവായി,അഞ്ചാമത് പുഷ്പമേളക്ക് ഗംഭീര തുടക്കം | റാസൽഖൈമയിൽ മലയാളി യുവാവിനെ മലമുകളിൽ നിന്ന് വീണുമരിച്ച നിലയിൽ കണ്ടെത്തി | വൈകല്യത്തെ മറികടന്ന അപൂർവ നേട്ടം,ലോകത്തെ ഏറ്റവും സ്വാധീനമുള്ള ഇൻസ്റ്റാംഗ്രാം താരങ്ങളുടെ ഫോർബ്‌സ് മിഡിൽ ഈസ്റ്റ് പട്ടികയിൽ ഖത്തറിലെ ഗാനിം അൽ മുഫ്താഹ് ഇടംനേടി | ഖത്തറിൽ പുതിയൊരു ഇന്ത്യൻസ്‌കൂൾ കൂടി,നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ അത്യാധുനിക കാമ്പസ് അല്‍- വുകൈറില്‍ | യുഎസ് പ്രഥമ വനിത ജിൽ ബൈഡൻ ഡിസംബർ 6 ന് ഖത്തറിലെത്തും | ഖത്തർ അമീറിനും ഭാര്യക്കും ബ്രിട്ടനിൽ രാജകീയ സ്വീകരണം | മലയാളിയെ തേടി വീണ്ടും ഭാഗ്യമെത്തി,ബിഗ് ടിക്കറ്റിലെ 57 കോടി ഷാർജയിൽ സെയിൽസ്മാനായ മലയാളിക്ക് | ഖത്തറിലെ പ്രമുഖ കോൺട്രാക്ടിങ് കമ്പനിയിലേക്ക് എച്.ആർ / അഡ്മിൻ മാനേജരെ ആവശ്യമുണ്ട് | കുവൈത്തിൽ പൊലീസ് പട്രോളിങ് നടത്തുന്നതിനിടെ വാഹനം ഇടിച്ച് രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു | സിറിയൻ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരമുണ്ടാകണമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം |
എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് സമാപിച്ചു

November 11, 2024

expat-sportive-badminton-tournament-concluded

November 11, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ : എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് ദോഹയിൽ സംഘടിപ്പിച്ച രണ്ടാമത് അന്താരാഷ്ട്ര ഓപണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് സമാപിച്ചു. പാദുക്കോണ്‍ സ്കൂള്‍ ഓഫ് ബാഡ്മിന്റണിന്റെയും ഖത്തര്‍ ബാഡ്മിന്റണ്‍ അപെക്സ് ബോഡിയുടെയും സഹകരണത്തോടെ ബീറ്റ കാംബ്രിഡ്ജ് സ്കൂളിലെ അത്‌ലന്‍ സ്പോര്‍ട്സില്‍ നാലു ദിവസങ്ങളിലായാണ് ടൂർണമെന്റ് നടന്നത്.

ഖത്തറിലെ മുന്‍ നിര ബാഡ്മിന്റണ്‍ അക്കാദമികളിൽ നിന്നുൾപ്പെടെ വിവിധ രാജ്യക്കാരായ നൂറുകണക്കിന്‌ ബാഡ്മിന്റണ്‍ താരങ്ങള്‍ പങ്കെടുത്തു. കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പടെ വിവിധ ഗ്രേഡനുസരിച്ചുള്ള 22 കാറ്റഗറികളിലായി, സിംഗിള്‍സ്,ഡബിള്‍സ് ഇനങ്ങളിലാണ്‌ മത്സരങ്ങള്‍ അരങ്ങേറിയത്. വിജയികള്‍ക്ക് മെഡലുകളും സര്‍ട്ടിഫിക്കറ്റും കാഷ് അവാര്‍ഡും വിഭാഗത്തില്‍ ഗിഫ്റ്റ് വൗച്ചറുകളും സമ്മാനമായി നല്‍കി.

ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ ജനറല്‍ സെക്രട്ടറി നിഹാദ് അലി, ഐ.സി.ബി.എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി, ടൂര്‍ണ്ണമെന്റിന്റെ മുഖ്യ പ്രായോജകരായ കിംസ് ഹെല്‍ത്ത് മാര്‍ക്കറ്റിംഗ് മാനേജര്‍ ഇഖ്‌റ മസാഹിര്‍, അല്‍ ദന സ്വിച്ച്ഗിയര്‍ മാനേജര്‍ മനോജ്, പെട്രോഫാക് മാനേജര്‍ രാജ്കുമാര്‍, മൊമെന്റം മീഡിയ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സൈഫുദ്ദീന്‍ സി.കെ, പ്രവാസി വെല്‍ഫയര്‍ ആക്ടിംഗ് പ്രസിഡണ്ട് റഷീദ് അലി, വൈസ് പ്രസിഡണ്ട് മജീദ് അലി, എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍ എ.ആര്‍, ജനറല്‍ സെക്രട്ടറി മഖ്ബൂല്‍ അഹമ്മദ്, ടൂര്‍ണ്ണമെന്റ് ജനറല്‍ കണ്‍വീനര്‍ അസീം എം.ടി, കണ്‍വീനര്‍മാരായ അഹമ്മദ് ഷാഫി, റഹീം വേങ്ങേരി, സംഘടക സമിതിയംഗങ്ങളായ മുഹസിന്‍ ഓമശ്ശേരി, ഷിബിലി യൂസഫ്, സ്പോര്‍ട്ടീവ് ട്രഷറര്‍ റഹ്മത്തുല്ല കൊണ്ടോട്ടി എന്നിവര്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.

പ്രവാസി വെല്‍ഫെയര്‍ വൈസ് പ്രസിഡണ്ട് സാദിഖ് അലി, സഫീര്‍ റഹ്മാന്‍, എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് മുന്‍ ജനറല്‍ സെക്രട്ടറി താസീന്‍ അമീന്‍ എക്സിക്യൂട്ടീവ് കമ്മറ്റിയംഗങ്ങളായ മുഹമ്മദ് റാഫി, മുനീഷ് എ.സി തുടങ്ങിയവര്‍ വിവിധ ഫൈനലുകളിലെ കളിക്കാരെ പരിചയപ്പെട്ടു. ടൂര്‍ണ്ണമെന്റ് നിയന്ത്രിച്ച അമ്പയര്‍മാരെയും വളണ്ടിയര്‍ സേവനം നടത്തിയ ഐ.എസ്.സി വളണ്ടിയര്‍ വിങ്ങ് അംഗങ്ങളെയും ചടങ്ങില്‍ ആദരിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IkS97YfYEOF9N5vIcYO5wJ
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News