Breaking News
പ്രവാസി ദോഹ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ചു | പ്രതികൂല കാലാവസ്ഥ,റിയാദിൽ നിന്നുള്ള എയർഇന്ത്യ വിമാനം ജയ്പൂരിൽ ഇറക്കി | ഖത്തറിൽ അസിസ്റ്റന്റ് പ്ലാന്റ് ഓപ്പറേറ്റർ (STP/സീവേജ് വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ്) ജോലി ഒഴിവ് | ഖത്തറിൽ വാഹനമോടിക്കുന്നവർക്കുള്ള മുന്നറിയിപ്പ്,സഫറാൻ സ്ട്രീറ്റിൽ താൽക്കാലികമായി ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അശ്ഗൽ | ഖത്തറിൽ ഹെൽത്ത് ആൻഡ് സേഫ്റ്റി ഓഫീസർ ജോലി ഒഴിവ് | ‘ഓപ്പറേഷൻ ബ്ലാക്ക് ഫ്ലാഗ്’ :യമനിലെ തുറമുഖങ്ങൾ ലക്ഷ്യമാക്കി ഇസ്രായേൽ ബോംബിങ് | തൃശൂർ വാടാനപ്പള്ളി സ്വദേശിയെ സലാലയിൽ മരിച്ച നിലയിൽ കണ്ടെത്തി | സൊഹാറിൽ ലബോറട്ടറിയിലുണ്ടായ വിഷവാതക ചോർച്ച നിയന്ത്രണവിധേയമാക്കിയതായി അധികൃതർ,ആളപായമില്ല | ഖത്തറിൽ മെക്കാനിക്കൽ സെയിൽസ് എക്സിക്യൂട്ടീവ് ജോലി ഒഴിവ് | സലാലയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു,നാലു വയസ്സുകാരി മരിച്ചു |
കുവൈത്തിലെ പ്രവാസികളുടെ ശ്രദ്ധയ്ക്ക്,നാളെ മുതൽ രാജ്യം വിടണമെങ്കിൽ എക്സിറ്റ് പെർമിറ്റ് നിർബന്ധം

June 30, 2025

xit_permit_mandatory_for_expats_to-leave_kuwait_and_the_rule_will_be_effective_from_july_1

June 30, 2025

ന്യൂസ്‌റൂം ബ്യുറോ

കുവൈത്ത് സിറ്റി : സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികൾക്ക് രാജ്യം വിടുന്നതിന് തൊഴിലുടമകളിൽ നിന്ന് എക്സിറ്റ് പെർമിറ്റ് നിർബന്ധമാക്കി. ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന സർക്കുലർ ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് അൽ യൂസഫ് പുറത്തിറക്കിയിട്ടുണ്ട്.

സർക്കുലർ പുറത്തിറക്കിയ ജൂൺ 12 മുതൽ ഇന്നലെ വരെ ഏകദേശം 21,900 എക്സിറ്റ് പെർമിറ്റുകൾ വിതരണം ചെയ്തതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവറിലെ ഔദ്യോഗിക വൃത്തങ്ങൾ വെളിപ്പെടുത്തി. അഷൽ പ്ലാറ്റ്ഫോം വഴിയോ സഹേൽ ആപ്ലിക്കേഷൻ വഴിയോ ഉള്ള ഓട്ടോമേറ്റഡ് സംവിധാനങ്ങളിലൂടെയാണ് പെർമിറ്റുകൾ നൽകിയത്. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഈ സംഖ്യ ഇരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Latest Related News