യാംബു: സൗദി-യാംബു മുൻ പ്രവാസിയായിരുന്ന മലപ്പുറം വാണിയമ്പലം അങ്കപ്പൊയിൽ സ്വദേശി മഠത്തിൽ ഷുഹൈബ് (40) ഹൃദയാഘാതം മൂലം നിര്യാതനായി. സുഹൃത്തിനൊപ്പം കോയമ്പത്തൂരിലേക്ക് പോയ ഷുഹൈബ് വ്യാഴാഴ്ച പുലർച്ചെ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെടുകയായിരുന്നു.മഠത്തിൽ അബ്ബാസ്-ഖദീജ ദമ്പതികളുടെ മകനാണ്.
ഭാര്യ: നസീമ. മക്കൾ: അയ് ഫാ മറിയം, ഇസ്സാൻ ഐദിൻ. സഹോദരങ്ങൾ: ജാബിർ വാണിയമ്പലം ( തനിമ യാംബു - മദീന മുൻ സോണൽ പ്രസിഡന്റ്), യാസിർ (സോളിഡാരിറ്റി ജില്ല സമിതിയംഗം), ഷഹ്ബാസ് (യാംബു), ഷഹന ഷിറിൻ, ശബ്‌ന ഷിറിൻ.
ജിദ്ദയിലും യാംബുവിലുമായി ഏതാനും വർഷങ്ങൾ പ്രവാസിയായിരുന്ന ഷുഹൈബ് പ്രവാസം മതിയാക്കി നാട്ടിൽ ജോലി ചെയ്ത് വരികയായിരുന്നു.സജീവ സോളിഡാരിറ്റി പ്രവർത്തകനായിരുന്നു.മരണവിവരം അറിഞ്ഞു യാംബുവിലുള്ള സഹോദരൻ ജാബിർ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F