Breaking News
ഖത്തറിലെ പ്രമുഖ സ്വകാര്യ സ്ഥാപനത്തിൽ ഈ തസ്തികകളിൽ ജോലിക്കായി അപേക്ഷിക്കാം | നോമ്പിന്റെ സ്നേഹ സന്ദേശം കൈമാറാൻ അവർ ഒത്തുകൂടി, മാമോക് ഖത്തർ ഇഫ്താർ സംഗമം ശ്രദ്ധേയമായി | ഖത്തറിൽ എച്ച്ആർ & അഡ്മിൻ കോർഡിനേറ്റർ ജോലി ഒഴിവ്,ഇപ്പോൾ അപേക്ഷിക്കാം | തൃശൂർ അന്തിക്കാട് സ്വദേശിയായ യുവാവ് ഒമാനിൽ നിര്യാതനായി | അമേരിക്കയിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ 33 മരണം,കനത്ത നാശനഷ്ടം | ഖത്തറിലെ സ്വകാര്യ ആരോഗ്യമേഖലയിൽ വനിതാ HR ജോലി ഒഴിവ് | ഖത്തറിലെ പ്ലാസ്റ്റിക് കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവ് ജോലി ഒഴിവ് | ഇസ്‌ലാമിനെ അടുത്തറിയാം,'ഫത്‌വാടോക്ക്' സേവനവുമായി ഖത്തർ മതകാര്യ മന്ത്രാലയം | ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഖത്തറും ഉത്തര കൊറിയയും നേർക്കുനേർ,ടിക്കറ്റ് വിൽപന തുടങ്ങി | കെ.കെ കൊച്ചിന്റെ വിയോഗത്തിലൂടെ കേരളത്തിന് നഷ്ടമായത് സർഗാത്മക ദലിത് പോരാളിയെ: ഖത്തർ പ്രവാസി വെൽഫെയർ |
വെറും പാസ്പോർട്ട് മതി,വിദേശത്തിരുന്ന് ഖത്തറിൽ കമ്പനി തുടങ്ങാം

March 13, 2025

establish-your-company-from-outside-qatar-using-only-your-passport

March 13, 2025

ന്യൂസ്‌റൂം ബ്യുറോ

ദോഹ : വിദേശ നിക്ഷേപകർക്ക് ലഭ്യമായ ഏകജാലക സേവനങ്ങൾ പരമാവധി  പ്രയോജനപ്പെടുത്തണമെന്ന് ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം. നിക്ഷേപകർക്ക് തങ്ങളുടെ  പാസ്‌പോർട്ട് മാത്രം ഉപയോഗിച്ച് ഖത്തറിന് പുറത്ത് നിന്ന് കമ്പനി തുടങ്ങാൻ കഴിയുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

സിംഗിൾ വിൻഡോ പ്ലാറ്റ്‌ഫോമിൽ ലോഗിൻ ചെയ്യാൻ നാഷണൽ ഓതന്റിക്കേഷൻ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യണമെന്നും മന്ത്രാലയം 'എക്സ്' പേജിലൂടെ അറിയിച്ചു.ഒരു കമ്പനി സ്ഥാപിക്കുന്നതിനായി, ആസൂത്രണം മുതൽ രജിസ്ട്രേഷൻ വരെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനും ആവശ്യമായ ലൈസൻസും അംഗീകാരങ്ങളും നേടാനും ഏകജാലക സ്മാർട്ട് ഇലക്ട്രോണിക് ഇന്റർഫേസിലൂടെ കഴിയുമെന്നും മന്ത്രാലയം വ്യക്തമാക്കി.കൊമേഴ്‌സ്യൽ രജിസ്ട്രേഷനോ കൊമേഴ്‌സ്യൽ ലൈസൻസോ അല്ലെങ്കിൽ രണ്ടും കൂടിയോ ഇത്തരത്തിൽ ഒന്ന് മുതൽ അഞ്ച് വർഷം വരെ പുതുക്കാൻ സിംഗിൾ വിൻഡോ ഉപയോഗിക്കാവുന്നതാണ്.

നിക്ഷേപകർക്കുള്ള  സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഡിജിറ്റൽ സൗകര്യങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമായി കഴിഞ്ഞ ഒക്ടോബറിൽ വാണിജ്യ വ്യവസായ മന്ത്രാലയം അതിന്റെ ഏകജാലക പ്ലാറ്റ്‌ഫോമിന്റെ (sw.gov.qa) അപ്‌ഡേറ്റ് ചെയ്ത പതിപ്പ് പുറത്തിറക്കിയിരുന്നു.നിക്ഷേപകർക്ക് സമഗ്രമായ വിവരങ്ങളും സംയോജിത സഹായവും നൽകുന്നതോടൊപ്പം  ഉപയോക്താക്കൾക്ക് അവരുടെ സംരംഭങ്ങൾ വികസിപ്പിക്കാനാവശ്യമായ എല്ലാ വിവരങ്ങളും സിംഗിൾ വിൻഡോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.അറബിയിലും ഇംഗ്ലീഷിലും എല്ലാ ദിവസവും 24 മണിക്കൂറും ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ഇതിന്റെ സേവനങ്ങൾ പ്രയോജനപ്പെടുത്താം.ഇലക്ട്രോണിക് സിഗ്നേച്ചർ ഉൾപെടെ രാജ്യത്തുടനീളമുള്ള 17 വ്യത്യസ്ത മന്ത്രാലയങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്ന 149 ഉപ-സേവനങ്ങൾ ഉൾപ്പെടെ 30-ലധികം പ്രധാന സേവനങ്ങളും ഈ പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യുന്നുണ്ട്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/B5cRGSkveuO5fUeQTErqlq ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F

 


Latest Related News