ദോഹ : ഖത്തർ ഫൗണ്ടേഷനു കീഴിലെ പാരിസ്ഥിതിക സാമൂഹിക സുസ്ഥിര സ്ഥാപനമായ എർത്ന സെന്റർ സംഘടിപ്പിക്കുന്ന രണ്ടാമത് എർത്ന ഉച്ചകോടിക്ക് ഇന്ന് ദോഹയിൽ തുടക്കമാവും. പരിസ്ഥിതി ചിന്തകളും സുസ്ഥിര ബദലുകളും കാലാവസ്ഥാ വെല്ലുവിളികൾക്ക് പരിഹാരവുമായി ലോകത്തെ ചിന്തകരും ഗവേഷകരും ഉച്ചകോടിയിൽ ഒത്തുചേരും ‘നമ്മുടെ പൈതൃകം കെട്ടിപ്പടുക്കുക: സുസ്ഥിരത, നവീകരണം, പാരമ്പര്യ അറിവ്’ എന്ന പ്രമേയത്തിലാണ് രണ്ടു ദിവസങ്ങളിലായി മുശൈരിബിലെ മന്ദാരിൻ ഓറിയന്റൽ ഹോട്ടൽ, ബിൻ ജൽമൂദ് മ്യൂസിയം എന്നിവിടങ്ങളിലായി ഉച്ചകോടി നടക്കുക.
ഒന്നാം ദിനമായ ചൊവ്വാഴ്ച രാവിലെ 10.20ന് മന്ദരിൻ ബാൾറൂമിൽ ആദ്യ സെഷന് തുടക്കമാകും. ജലക്ഷാമം, സുസ്ഥിര പരിഹാരങ്ങളിലൂടെ പ്രതിരോധം എന്ന തലക്കെട്ടിലാണ് ആദ്യ സെഷൻ. ഊർജ പരിവർത്തനം,
പരമ്പരാഗത വാസ്തുവിദ്യയും നഗരവത്കരണവും വികസിപ്പിക്കുന്നതിൽ വാസ്തുശിൽപികളുടെ പങ്ക് തുടങ്ങി പുതിയകാല പരിസ്ഥിതിക, സാമൂഹിക വെല്ലുവിളികൾക്ക് പരിഹാരം തേടിയുള്ള നിരവധി സെഷനുകളാണ് രണ്ടു ദിവസങ്ങളിലായി അരങ്ങേറുന്നത്. ലോകപ്രശസ്തരായ ചിന്തകരും, സാങ്കേതിക വിദഗ്ധരും പരിസ്ഥിതി പ്രവർത്തകരുമെല്ലാം ആശയങ്ങൾ പങ്കുവെച്ച് സംവദിക്കും. നൂറിലധികം രാജ്യങ്ങളിൽ നിന്നായി ആയിരത്തിലധികം പ്രതിനിധികളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0