Breaking News
ഖത്തറിലെ ട്രേഡിംഗ് ആൻഡ് കോൺട്രാക്ടിംഗ് കമ്പനിയിലേക്ക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | പ്രവാസികളെ ദുരിതത്തിലാക്കി വീണ്ടും എയർ ഇന്ത്യ എക്സ്പ്രസ്സ്, ഇന്ന് മസ്കത്തിൽ നിന്നും കണ്ണൂരിലേക്കുള്ള വിമാനം റദ്ദാക്കി | ഖത്തർ ഇന്ത്യൻ എംബസിക്ക് രണ്ട് ദിവസം അവധി | സൗദിയിലെ അബഹയിലേക്കുള്ള ഖത്തർ എയർവെയ്‌സിന്റെ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നു; നിയോമിലേക്ക് കൂടുതൽ സർവീസുകൾ | മുതിർന്ന സിപിഐഎം നേതാവ് സീതാറാം യെച്ചൂരി അന്തരിച്ചു | കുവൈത്തിലെ സ​ഹേ​ല്‍ ആ​പ്പി​ന് സാ​ങ്കേ​തി​ക ത​ക​രാ​ർ | ഖത്തറിൽ കോഫി ഷോപ്പിലേക്ക് കാഷ്യറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | കുവൈത്തിന്റെ 'സഹേൽ' ആപ്ലിക്കേഷനിൽ പുതിയ ഫീച്ചർ: ‘നോ ​ഫി​നാ​ൻ​ഷ്യ​ൽ റ​സ്ട്രി​ക്ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്‘ നേടാം | കുവൈത്ത് സെന്‍ട്രല്‍ ജയിലില്‍ നി​ന്ന് ലഹരിമരുന്നു​ക​ള​ടങ്ങിയ പേപ്പർ റോളുകള്‍ പിടികൂടി | ഖത്തറിലെ റാസ് അബു അബൂദ് എക്സ്പ്രസ് വേയിൽ ഗതാഗത നിയന്ത്രണം |
ബി.ജെ,പി ബന്ധം,ഇ.പി ജയരാജനെ എൽ.ഡി.എഫ്. കൺവീനർ സ്ഥാനത്ത് നിന്ന് നീക്കി

August 31, 2024

ep-jayarajan-terminated-from-the-post

August 31, 2024

ന്യൂസ്‌റൂം ബ്യുറോ

തിരുവനന്തപുരം: എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും ഇ.പി ജയരാജനെ നീക്കി. കൺവീനർ സ്ഥാനം ഒഴിയാന്‍ ഇ.പി സന്നദ്ധത അറിയിച്ചിരുന്നു. ബി.ജെ.പി നേതാവ് പ്രകാശ് ജാവഡേക്കറുമായി ഇ.പി ജയരാജന്‍ ദല്ലാള്‍ നന്ദകുമാറിന്റെ സാന്നിധ്യത്തില്‍ കൂടിക്കാഴ്ചയത് വന്‍ വിവാദമായിരുന്നു. ഇതിനെത്തുടര്‍ന്നാണ് പാര്‍ട്ടി നടപടി.

സെക്രട്ടേറിയറ്റ് യോഗത്തിലെ തീരുമാനത്തിനു പിന്നാലെ ഇ.പി ജയരാജന്‍ തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്കു മടങ്ങി. ഇന്നു ചേരുന്ന സംസ്ഥാനസമിതി യോഗത്തിന് നില്‍ക്കാതെയാണ് ഇ.പി മടങ്ങിയത്. കണ്ണൂരില്‍ ചില പരിപാടികള്‍ ഉള്ളതിനാല്‍ ഇന്ന് തിരുവനന്തപുരത്ത് ഇല്ലെന്നാണ് ഇ.പിയുടെ വിശദീകരണം.ബി.ജെ.പി നേതാവ് പ്രകാശ് ജാവഡേക്കറുമായി ഇ.പി ജയരാജന്‍ ദല്ലാള്‍ നന്ദകുമാറിന്റെ സാന്നിധ്യത്തില്‍ കൂടിക്കാഴ്ചയത് വലിയ വിവാദമായിരുന്നു. കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് ജയരാജനും സ്ഥിരീകരിച്ചിരുന്നു.

ടി.ജി നന്ദകുമാറിനൊപ്പം തിരുവനന്തപുരത്ത് മകന്റെ ഫ്ലാറ്റിൽ എത്തിയാണ് ജാവഡേക്കർ കണ്ടതെന്നും രാഷ്ട്രീയം സംസാരിച്ചിട്ടില്ലെന്നുമാണ് പറഞ്ഞത്. പ്രമുഖ സി.പി.എം നേതാവ് ബി.ജെ.പി നേതൃത്വവുമായി ചർച്ച നടത്തിയെന്ന ആരോപണവുമായി ആദ്യം രംഗത്തെത്തിയത് ശോഭാ സുരേന്ദ്രനാണ്. ആ നേതാവ് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ എന്ന കെ.സുധാകരന്റെ പ്രസ്താവനയോടെ വിവാദം വീണ്ടും ചൂട് പിടിച്ചു. ആരോപണം ഇ.പി ജയരാജൻ നിഷേധിച്ചതിന് പിന്നാലെ കൂടിക്കാഴ്ച സ്ഥിരീകരിച്ച് ടി.ജി നന്ദകുമാറും ശോഭ സുരേന്ദ്രനും രംഗത്തെത്തി. ഒടുവിൽ ജാവഡേക്കറെ കണ്ടെന്ന് ഇ.പി തുറന്നുപറയുകയായിരുന്നു.

കളങ്കിതരുമായുള്ള സൗഹൃദത്തിൽ ഇ.പിക്ക് ജഗ്രത ഉണ്ടായില്ലെന്നായിരുന്നു വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയിൽ ഇ.പി ജയരാജനെ തള്ളി സി.പി.ഐ രംഗത്തെത്തിയിരുന്നു. കൂടിക്കാഴ്ച ഒഴിവാക്കണമായിരുന്നുവെന്നും കമ്മ്യൂണിസ്റ്റ് മൂല്യബോധം എല്ലാവർക്കും പ്രധാനമെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തിയിരുന്നു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News