Breaking News
കെഎംസിസി ഖത്തർ തൃക്കരിപ്പൂർ മണ്ഡലം കമ്മറ്റി കൗൺസിൽ യോഗവും മാണിയൂർ ഉസ്താത് അനുസ്മരണവും സംഘടിപ്പിച്ചു. | യു.എ.ഇയിൽ ചിലയിടങ്ങളിൽ മഴ,ആലിപ്പഴ വർഷം:താപനില ഉയർന്നുതന്നെ | മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന സി.വി പത്മരാജൻ അന്തരിച്ചു | എഡോക്സി ട്രെയിനിംഗ് സെന്റർ ഇനി ഖത്തറിലും,ഗ്രാൻഡ് ഓപ്പണിംഗ് ജൂലൈ 19ന് | പാലക്കാട് നിപ ബാധിച്ച് മരിച്ചയാളുടെ മകനും നിപ സ്ഥിരീകരിച്ചു | ഖത്തറിൽ ഇലക്ട്രിക്കൽ എഞ്ചിനിയർ ജോലി ഒഴിവ് | ഖത്തറിൽ അധിനിവേശ മൈന പക്ഷികളുടെ വ്യാപനം തടയാൻ കർമപദ്ധതി,36,000 പക്ഷികളെ പിടികൂടിയതായി പരിസ്ഥിതി മന്ത്രാലയം | നിമിഷപ്രിയയ്ക്ക് മാപ്പില്ല,രക്തത്തെ പണം കൊടുത്ത് വാങ്ങാനാവില്ലെന്ന് ബന്ധുക്കൾ | വേനലവധിക്കാലം ഖുർആൻ പഠനത്തിനായി മാറ്റിവെക്കാം, രാവിലെയുള്ള പഠന സെഷനിലേക്ക് രജിസ്‌ട്രേഷൻ തുടങ്ങിയതായി ഖത്തർ മതകാര്യ മന്ത്രാലയം | വിപഞ്ചികയുടെ മരണത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം,കുഞ്ഞിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി |
ഗസ്സയിൽ രണ്ടു ദിവസത്തെ വെടിനിർത്തൽ കരാർ നിർദേശവുമായി ഈജിപ്ത്,പ്രതികരിക്കാതെ ഇസ്രായേലും ഹമാസും

October 28, 2024

egypt-proposes-2-day-truce-in-gaza-release-of-4-hostages

October 28, 2024

ന്യൂസ്‌റൂം ബ്യുറോ

കെയ്‌റോ : ഒരു വർഷത്തിലേറെയായിഗസ്സയിൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതികൾക്കിടെ, രണ്ടുദിവസത്തെ വെടിനിർത്തൽ നിർദേശം മുന്നോട്ട്‌ വെച്ച്‌ ഈജിപ്‌ഷ്യൻ പ്രസിഡന്റ്‌ അബ്ദുൽ ഫത്താഹ് അൽ-സിസി. "സമ്പൂർണ വെടിനിർത്തൽ"  ലക്ഷ്യമിട്ടാണ്‌ അൽ-സിസി രണ്ട് ദിവസത്തെ വെടിനിർത്തൽ നിർദേശിച്ചത്‌. അൾജീരിയൻ പ്രസിഡന്റ് അബ്ദെല്‍മദ്ജിദ് ടെബൗണിനോടൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ്‌ ഇക്കാര്യം നിർദേശിച്ചത്‌.

ഇസ്രയേൽ ജയിലുകളിൽ കഴിയുന്ന പലസ്തീൻ തടവുകാർക്കായി ഗാസയിൽ തടവിലാക്കപ്പെട്ട നാല് ഇസ്രയേൽ ബന്ദികളെ കൈമാറാനും അൽസീസി നിർദേശിച്ചു. തുടർന്ന് 10 ദിവസത്തിനുള്ളിൽ കൂടുതൽ ചർച്ചകൾ നടത്തുമെന്നും അദ്ദേഹം കെയ്‌റോയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.എന്നാൽ നിർദേശത്തോട് ഇസ്രയേലോ ഹമാസോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ലെബനനിലെ ഹിസ്ബുള്ളയ്‌ക്കെതിരെ യുദ്ധം തുടരുകയും ഇറാനിലും ഗാസയിലും ഇസ്രയേൽ വ്യോമാക്രമണം കടുപ്പിച്ചിരിക്കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ്‌ അൽ സിസിയുടെ ഇടപെടൽ. കഴിഞ്ഞ ദിവസം വടക്കൻ ഗാസയിലെ താമസസമുച്ചയത്തിന് നേരെയുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ 45 പേരാണ്‌ കൊല്ലപ്പെട്ടത്‌. ആക്രമണത്തിൽ സ്‌ത്രീകളും കുട്ടികളുമടക്കം നിരവധിപേർക്ക് ഗുരുതരമായി പരിക്കേറ്റു. ജബാലിയയിലും ആക്രമുണ്ടായി. ഇവിടെ നിരവധി പേർക്ക്‌ ജീവഹാനിയുണ്ടായി. നിരവധി വീടുകൾ തകർന്നു. ഗാസാമുനമ്പിലെ ഏറ്റവും വലിയ എട്ട്‌ അഭയാർഥി ക്യാമ്പുകൾ പ്രവർത്തിക്കുന്ന ജബാലിയ ലക്ഷ്യമിട്ട്‌ മൂന്നാഴ്‌ചയിലധികമായി ഇസ്രയേൽ രൂക്ഷമായ ആക്രമണമാണ്‌ നടത്തുന്നത്‌.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CLmlLTtJ1c576V6uWA7Zwo
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News