ദുബായ് : ദുബായ് മാളിലെ ചെറുകിട കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി മാളിനുള്ളിൽ സ്ഥാപിച്ച സ്റ്റാളുകൾ നീക്കാൻ സ്വദേശി സംരംഭകർക്ക് നിർദേശം നൽകി.കരാർ അവസാനിക്കുന്നതോടെ പെർഫ്യൂം, വാച്ച്, സൗന്ദര്യവർധക വസ്തുക്കൾ എന്നിവയുടെ കിയോസ്ക്കുകൾ നീക്കം ചെയ്യാനാണ് നിർദേശം.ഇവർക്ക് കരാർ പുതുക്കി നൽകില്ല.
ഇതോടെ, നിരവധി പേർക്ക് തൊഴിൽ നഷ്ടമാവുകയും സംരംഭകർക്ക് കനത്ത സാമ്പത്തിക നഷ്ടം നേരിടേണ്ടിയും വരും.ഈ സാഹചര്യത്തിൽ, മാൾ മാനേജ്മെന്റിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് സംരംഭകർ ആവശ്യപ്പെട്ടു.സ്റ്റാളുകൾ ഒഴിവാക്കുന്നതോടെ ജീവനക്കാർക്കു മാത്രമല്ല, ഉൽപന്നങ്ങൾ സൂക്ഷിക്കുന്ന വെയർഹൗസുകളിലെ ജീവനക്കാർക്കും ജോലി നഷ്ടമാകുമെന്ന് സംരംഭകർ പറഞ്ഞു.കോവിഡ് പ്രതിസന്ധി കാലത്ത് മാനേജ്മെന്റിന്റെ ക്ഷണം സ്വീകരിച്ച് പദ്ധതി തുടങ്ങിയവർക്കും പങ്കാളിത്ത സംരംഭം തുടങ്ങിയവർക്കു ലാഭം ലഭിക്കും മുൻപ് സ്റ്റാൾ പൂട്ടേണ്ടി വരുന്നത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കും.ഒഴിപ്പിക്കുന്ന സ്റ്റാളുകൾക്കുള്ള നഷ്ടപരിഹാരംസംബന്ധിച്ച് നോട്ടിസിൽ പരാമർശിക്കാത്തതും സംരംഭകരിൽ ആശങ്കയുണ്ടാക്കുന്നുണ്ട്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക.https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F