ദുബായ് : ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ് തലവര മാറ്റിയ അമിത് സറഫ്(50)നെ ഇത്തവണയും ഭാഗ്യം തുണച്ചു.ഓൺലൈൻ വ്യാപാരിയായ സറഫ് ഈ മാസം 8ന് എടുത്ത 2813 ടിക്കറ്റിലൂടെ 10 ലക്ഷം യുഎസ് ഡോളർ സമ്മാനമായി ലഭിച്ചപ്പോൾ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ രണ്ട് തവണ സമ്മാനം നേടുന്ന ഒൻപതാമത്തെ ആളായി മാറിയിരിക്കുകയാണ് അമിത് സറഫ്.
നാൽപതാമത് വാര്‍ഷിക സർപ്രൈസ് നറുക്കെടുപ്പിൽ 2023 ഡിസംബർ 20ന് 40,000 ദിർഹവും സമ്മാനം ലഭിച്ചിരുന്നു.കൂടാതെ, 2023ൽ ആഡംബര മെഴ്സിഡൻസ് ബെൻസ് കാറും സമ്മാനം നേടി. ഓൺലൈനിലൂടെ ബെംഗളുരൂവിൽ നിന്ന് നറുക്കെടുപ്പിൽ പങ്കെടുക്കാറുള്ള അമിത് ആദ്യത്തെ പ്രാവശ്യം 10 ലക്ഷം ഡോളർ സമ്മാനം ലഭിച്ച ശേഷം ദുബായിലേക്ക് താമസം മാറുകയായിരുന്നു.കഴിഞ്ഞ 8 വർഷമായി നറുക്കെടുപ്പിൽ പങ്കെടുത്തുവരുന്നു.
രണ്ട് ആഡംബര വാഹനങ്ങൾക്കായുള്ള ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിൽ യുഎഇയിൽ പ്രവാസിയായ മലയാളി ജോർജ് മാത്യുവിന് മെഴ്‌സിഡസ് ബെൻസ് എസ്500 (മൊജാവെ സിൽവർ മെറ്റാലിക്) കാർ സമ്മാനം ലഭിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CLmlLTtJ1c576V6uWA7Zwo
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F