ദുബായ്: ദുബായിൽ ഇന്ന് രാവിലെ ചില റോഡുകൾ താൽക്കാലികമായി അടച്ചിടുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.ദുബായ് സൈക്ലിങ് റേസ് നടക്കുന്നതിനാലാണ് രാവിലെ 6.30 മുതൽ 10.30 വരെ റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.ദുബായ് ഡിസൈൻ ഡിസ്ട്രിക്ടിൽ നിന്ന് ആരംഭിക്കുന്ന സൈക്ലിങ് റേസ് എക്സ്പോ സിറ്റിയിൽ അവസാനിക്കും.
ഊദ് മേത്ത റോഡ്, ദുബായ്-അൽഐൻ റോഡ്, ശൈഖ് സായിദ് ബിൻ ഹംദാൻ റോഡ്, എക്സ്പോ റോഡ്, ലഹ്ബാബ് സ്ട്രീറ്റ് എന്നീ റോഡുകളിലാണ് താൽക്കാലിക ഗതാഗത തടസ്സം നേരിടുക. പരിപാടി അവസാനിക്കുന്നത് വരെയും റാസ് അൽ ഖോർ റോഡ്, എമിറേറ്റ്സ് റോഡ് തുടങ്ങിയ ബദൽ റൂട്ടുകൾ ഉപയോഗിക്കാൻ യാത്രക്കാരോട് അധികൃതർ ആവശ്യപ്പെട്ടു. സൈക്ലിങ് റേസിന് ശേഷം ഗതാഗതം പുന:സ്ഥാപിക്കും
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F