October 21, 2024
October 21, 2024
ഡല്‍ഹി: നവംബര്‍ 1 മുതല്‍ 19 വരെ എയര്‍ ഇന്ത്യ വിമാനങ്ങളില്‍ യാത്ര ചെയ്യരുതെന്ന് യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി ഖാലിസ്ഥാനി ഭീകരന്‍ ഗുര്‍പത്വന്ത് സിംഗ് പന്നൂന്‍ രംഗത്ത്.
തിങ്കളാഴ്ചയാണ് പന്നൂന്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പും എയര്‍ഇന്ത്യാ വിമാങ്ങള്‍ക്കെതിരെ ഭീഷണിയുമുയര്‍ത്തി രംഗത്തെത്തിയത്. കഴിഞ്ഞ വര്‍ഷവും ഇതെ സമാനമായ ഭീഷണി പന്നൂന്‍ ഉയര്‍ത്തിയിരുന്നു.
സിഖ് വംശഹത്യയുടെ 40-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് മുന്നറിയിപ്പ്. എതെങ്കിലും ഒരു എയര്‍ ഇന്ത്യ വിമാനത്തില്‍ ആക്രമണം നടത്തുമെന്ന് സിഖ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്‌ജെ) സ്ഥാപകന്‍ കൂടിയായ പന്നൂന്‍ അവകാശപ്പെട്ടു.
ഇന്ത്യയിലെ നിരവധി വിമാനക്കമ്പനികള്‍ക്ക് ഒന്നിലധികം ഭീഷണി കോളുകള്‍ ലഭിക്കുന്നതിനിടയിലാണ് പന്നൂന്റെ ഭീഷണി. പന്നൂനെ 2020 ജൂലൈ മുതല്‍ ആഭ്യന്തര മന്ത്രാലയം തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CLmlLTtJ1c576V6uWA7Zwo