ഖത്തറിൽ വായനയുടെ സർഗോത്സവം,ദോഹ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് മെയ് എട്ടിന് തുടക്കമാവും
January 07, 2025
January 07, 2025
ന്യൂസ്‌റൂം ബ്യുറോ
ദോഹ: ഖത്തറിലെ പുസ്തകപ്രേമികൾക്ക് വായനയുടെ സർഗോത്സവം സമ്മാനിക്കുന്ന 34 -മത് ദോഹ അന്താരാഷ്ട്ര പുസ്തകമേളക്ക്(ഡി.ഐ.ബി.എഫ്) മേയ് എട്ടിന് തുടക്കമാവും.ദോഹ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (ഡി.ഇ.സി.സി) നടക്കുന്ന പുസ്തകോത്സവം മുതൽ 17 വരെ തുടരും. ഖത്തറിലെയും മേഖലയിലെയും പ്രസാധകരും എഴുത്തുകാരും ചിന്തകരും മേളയിൽ പങ്കെടുക്കും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നൂറുക്കണക്കിന് പ്രസിദ്ധീകരണാലയങ്ങളും വിപുലമായ അന്താരാഷ്ട്ര പങ്കാളിത്തവും, ഖത്തറിലെ വിവിധ രാജ്യങ്ങളുടെ എംബസികളുടെ പങ്കാളിത്തവും ഈ വർഷമുണ്ടാകുമെന്ന് സാംസ്കാരിക മന്ത്രാലയം അറിയിച്ചു.അന്താരാഷ്ട്ര രാജ്യങ്ങളിൽനിന്നുവരെ സന്ദർശകരെത്തുന്ന മേഖലയിലെ ഏറ്റവും ദൈർഘ്യമേറിയ പുസ്തകമേളയാണ് ഡി.ഐ.ബി.എഫ്.
ഖത്തരി ബുക്‌സ് ഹൗസിന്റെ മേൽനോട്ടത്തിൽ 1972-ലാണ് ദോഹ പുസ്തകമേളയുടെ ആദ്യ പതിപ്പുകൾക്ക് ആരംഭം കുറിച്ചത്. 2002 വരെ ഇത് ബിനാലെയായി മാറി. ക്രമേണ വാർഷിക രൂപത്തിലേക്ക് മേള മാറുകയും ചെയ്തു.29,000 ചതുരശ്രമീറ്റർ വിസ്തൃതിയിൽ 42 രാജ്യങ്ങളിൽനിന്നുള്ള 515ലധികം പ്രസാധകരും സൗഹൃദ-സഹോദര രാജ്യങ്ങളിൽനിന്നുള്ള എംബസികളുടെ പങ്കാളിത്തവും ചേർന്നതോടെ 33ാമത് പുസ്തകമേള പങ്കാളിത്തം കൊണ്ട് ചരിത്രത്തിലിടം നേടിയിരുന്നു., തുർക്കിയ, ഇറാൻ, ജപ്പാൻ, ബ്രിട്ടൻ, ജർമനി, റഷ്യ, ഫ്രാൻസ്, സൗദി അറേബ്യ, ഒമാൻ തുടങ്ങിയ രാജ്യങ്ങൾ മേളയിൽ സ്ഥിരം ഭാഗമാവുന്നു. ഓരോ പതിപ്പിലും ലോകരാജ്യങ്ങളിൽനിന്ന് ഒന്നിനെ വിശിഷ്ടാതിഥിയായി തിരഞ്ഞെടുത്ത് പങ്കെടുപ്പിക്കാറുണ്ട്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/EgJcEGy2iTM48Z38oVu56Z ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZ