Breaking News
കുവൈത്തിലെ ഷോപ്പിംഗ് മാളിൽ വാതകച്ചോർച്ചയെ തുടർന്ന് സ്ഫോടനം,മലയാളി ഉൾപെടെ 10 പേർക്ക് പരിക്കേറ്റു | ഖത്തർ കെ.എം.സി.സി 'നവോത്സവ്',സമാപന പരിപാടികൾ ഇന്നും നാളെയും ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്‌കൂളിൽ | ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട,ഏഴ് കിലോയിലധികം ഹെറോയിനും ഹഷീഷും പിടികൂടി | ഇൻകാസ് ഖത്തർ രാജീവ് ഗാന്ധിയെ അനുസ്മരിച്ചു | ഷാർജയിലെ വെയർഹൗസിൽ വൻ തീപിടുത്തം,ആളപായമില്ല | ഓപറേഷൻ സിന്ദൂർ,ഖത്തറിലേക്കുള്ള പ്രതിനിധി സംഘത്തെ സുപ്രിയ സുലേ നയിക്കും,വി.മുരളീധരനും സംഘത്തിൽ | ഖത്തറിന്റെ ചലച്ചിത്രോത്സവം ഇനി വേറെ ലെവൽ,അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് നവംബറിൽ തിരി തെളിയും | നിയമലംഘനം, സ്വകാര്യ ഡെന്റൽ യൂണിറ്റ് അടച്ചുപൂട്ടി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം | ഖത്തർ ആരോഗ്യമന്ത്രാലയത്തെ അഭിനന്ദിച്ച് യു.എ.ഇ, ആരോഗ്യഅടിയന്തരാവസ്ഥ നേരിട്ട എട്ട് വയസുകാരനെ എയർ ലിഫ്റ്റ് ചെയ്തു | ഖത്തറിലെ കണ്ടൽകാടുകൾക്ക് കൈത്താങ്ങായി 'മാദ്രെ',400 കണ്ടൽചെടികൾ നട്ടു പിടിപ്പിച്ചു |
ദോഹയിലേക്കുള്ള ജി-റിംഗ് റോഡിലെ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും

April 22, 2025

doha-bound-traffic-on-g-ring-road-to-be-closed-temporarily

April 22, 2025

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ദോഹയിലേക്കുള്ള ജി റിംഗ് റോഡില്‍ താത്കാലിക ഗതഗത നിരോധനം ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത് അതോറിറ്റി അഷ്ഗാല്‍ പ്രഖ്യാപിച്ചു. അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന്റെ ഭാഗമായാണ് അടച്ചിടല്‍. റാസ് ബു ഫോണ്ടാസ് ഇന്റര്‍ചേഞ്ചിനും ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഇന്റര്‍ചേഞ്ചിനും ഇടയിലെ റോഡാണ് അടച്ചിടുന്നത്. ഏപ്രില്‍ 25 മുതല്‍ 27 വരെയാണ് നിയന്ത്രണം.  അതേസമയം സര്‍വീസ് റോഡിലൂടെ ഗതാഗതം നടത്താവുന്നതാണ്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി സഹകരിച്ചാണ് ഈ അടച്ചിടല്‍. 


ഇനി താഴെ പറയുന്ന ഷെഡ്യൂള്‍ പ്രകാരമായിരിക്കും അടച്ചുപൂട്ടല്‍ നടക്കുക:

2025 ഏപ്രില്‍ 25 വെള്ളിയാഴ്ച പുലര്‍ച്ചെ 2 മുതല്‍ രാവിലെ 10 വരെ. 
2025 ഏപ്രില്‍ 26 ശനിയാഴ്ച പുലര്‍ച്ചെ 2 മുതല്‍ രാവിലെ 8 വരെ. 
2025 ഏപ്രില്‍ 27 ഞായറാഴ്ച അര്‍ദ്ധരാത്രി 12 മണി മുതല്‍ പുലര്‍ച്ചെ 5 മണി വരെ. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F



 


Latest Related News