ദോഹ : കുറഞ്ഞ കാലം കൊണ്ട് ആഗോള മലയാളികളുടെ പ്രിയപ്പെട്ട വാർത്താചാനലായി മുന്നേറുന്ന ട്വൻറിഫോറിനെതിരെ സമൂഹമാധ്യമങ്ങളിൽ അപകീർത്തി പരാമർശം നടത്തിയ പ്രവാസി മലയാളികൾക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.നേരെത്തെ ഖത്തറിൽ നിന്നും സമൂഹ മാധ്യമങ്ങൾ വഴി അപകീർത്തി പരാമർശം നടത്തിയ ഖത്തറിൽ നിന്നുള്ള പ്രവാസി മലയാളിക്കെതിരെ കേരളത്തിൽ കേസ് ഫയൽ ചെയ്തതായി ചാനൽ അധികൃതർ അറിയിച്ചു.ഇതിന് പിന്നാലെയാണ് ഖത്തറിലുള്ള ആലപ്പുഴ കായംകുളം സ്വദേശിയും ചാനലിനും ന്യൂസ് മേധാവി ആർ.ശ്രീകണ്ഠൻ നായർക്കും കുടുംബത്തിനുമെതിരെ അപകീർത്തി പരാമർശവുമായി രംഗത്തെത്തിയത്.
ഖത്തറിലെ 3099 0374 എന്ന വാട്സ് ആപ് നമ്പറിൽ നിന്നാണ് നൗഷാദ് മണ്ണറ എന്ന വ്യക്തി 24 ചാനലിന്റെ ലോഗോ ഉപയോഗിച്ച് ശ്രീകണ്ഠൻ നായർക്കെതിരെ അപകീർത്തി പരാമർശം നടത്തിയത്.ഖത്തറിലെ 24 ഓഫീസിൽ നിന്നും ഇയാളെ ബന്ധപ്പെട്ടപ്പോൾ കേരളത്തിലെ ഭരണമുന്നണിക്കെതിരെ ചാനൽ തെറ്റായ വാർത്ത നൽകുന്നുണ്ടെന്നും സൈബറിടങ്ങളിൽ ഇത്തരം പരാമർശങ്ങൾ സാധാരണ നടക്കുന്നതാണെന്നുമായിരുന്നു മറുപടി.ഖത്തറിലെ നിയമമനുസരിച്ച് സമൂഹ മാധ്യമങ്ങളിൽ ഏതെങ്കിലും വ്യക്തിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തുന്നത് ജയിൽ ശിക്ഷവരെ നേരിടാവുന്ന കുറ്റമാണ്.
പ്രതിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് 24 ചാനൽ ഖത്തർ ഓഫീസ് അറിയിച്ചു.ഖത്തർ സൈബർ സെക്യൂരിറ്റി വിഭാഗത്തിലും ഇന്ത്യൻ എംബസിയിലും പരാതി നൽകുമെന്നും 24 ഖത്തർ ഓഫീസ് അറിയിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/EgJcEGy2iTM48Z38oVu56Z ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZ