ഷിരൂർ∙ മലയാളി ഡ്രൈവർ അർജുനെ കാണാതായ ഷിരൂരിൽ നിന്ന് ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തി. ഷിരൂർ ഹോന്നവാര കടലിൽ ഒഴുകി നടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. കാലിൽ വലകുടുങ്ങിയ നിലയിലാണ് മൃതദേഹമെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
ഷിരൂർ മണ്ണിടിച്ചിലിൽപ്പെട്ട ആരുടെയെങ്കിലും മൃതദേഹമാണോയെന്നറിയാൻ കരയിലെത്തിച്ച് പരിശോധിക്കേണ്ടതുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഗംഗാവലിപ്പുഴ ഒഴുകിച്ചേരുന്ന പ്രദേശമാണിത്. കഴിഞ്ഞദിവസം ഈ പ്രദേശത്തുനിന്ന് ഒരു മത്സ്യത്തൊഴിലാളിയെ കാണാതായിരുന്നു. ഡിഎൻഎ പരിശോധന നടത്തണമെന്ന് അർജുന്റെ കുടുംബം ആവശ്യപ്പെട്ടു.അതേസമയം,മൃതദേഹത്തിന് അധികം പഴക്കമില്ലാത്തതിനാൽ അർജുന്റെതാവാൻ സാധ്യതയില്ലെന്നാണ് സൂചന.
ന്യൂസ്‌റൂമിന് ഇപ്പോൾ ഒന്നര ലക്ഷത്തിലധികം വായനക്കാർ. നിങ്ങൾക്കും തൽസമയം അറിയാൻ ഈ ലിങ്കിൽ വിരൽ തൊട്ടാൽ മതി
https://chat.whatsapp.com/GTzSb7qlzutArCPMdri119
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F