Breaking News
കുവൈത്തിലെ ഷോപ്പിംഗ് മാളിൽ വാതകച്ചോർച്ചയെ തുടർന്ന് സ്ഫോടനം,മലയാളി ഉൾപെടെ 10 പേർക്ക് പരിക്കേറ്റു | ഖത്തർ കെ.എം.സി.സി 'നവോത്സവ്',സമാപന പരിപാടികൾ ഇന്നും നാളെയും ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്‌കൂളിൽ | ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട,ഏഴ് കിലോയിലധികം ഹെറോയിനും ഹഷീഷും പിടികൂടി | ഇൻകാസ് ഖത്തർ രാജീവ് ഗാന്ധിയെ അനുസ്മരിച്ചു | ഷാർജയിലെ വെയർഹൗസിൽ വൻ തീപിടുത്തം,ആളപായമില്ല | ഓപറേഷൻ സിന്ദൂർ,ഖത്തറിലേക്കുള്ള പ്രതിനിധി സംഘത്തെ സുപ്രിയ സുലേ നയിക്കും,വി.മുരളീധരനും സംഘത്തിൽ | ഖത്തറിന്റെ ചലച്ചിത്രോത്സവം ഇനി വേറെ ലെവൽ,അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് നവംബറിൽ തിരി തെളിയും | നിയമലംഘനം, സ്വകാര്യ ഡെന്റൽ യൂണിറ്റ് അടച്ചുപൂട്ടി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം | ഖത്തർ ആരോഗ്യമന്ത്രാലയത്തെ അഭിനന്ദിച്ച് യു.എ.ഇ, ആരോഗ്യഅടിയന്തരാവസ്ഥ നേരിട്ട എട്ട് വയസുകാരനെ എയർ ലിഫ്റ്റ് ചെയ്തു | ഖത്തറിലെ കണ്ടൽകാടുകൾക്ക് കൈത്താങ്ങായി 'മാദ്രെ',400 കണ്ടൽചെടികൾ നട്ടു പിടിപ്പിച്ചു |
ഷാർജയിൽ കൈക്കുഞ്ഞുമായി കെട്ടിടത്തിൻ്റെ17-ാം നിലയിൽ നിന്നും ഇന്ത്യൻ യുവതി ചാടി; അമ്മയക്കും കുഞ്ഞിനും ദാരുണാന്ത്യം

April 22, 2025

cyber-fraud-gang-arrested-in-qatar

April 22, 2025

ന്യൂസ്‌റൂം ബ്യുറോ

ഷാർജ:  ഷാർജയിൽ  ഇന്ത്യൻ യുവതി കൈക്കുഞ്ഞുമായി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു. 33 വയസുകാരിയായ യുവതി രണ്ട് വയസ് പ്രായമുള്ള കുഞ്ഞുമായാണ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയത്. ഷാർജയിൽ ഇവർ താമസിക്കുന്ന അപ്പാർട്ട്മെൻ്റിൻ്റെ 17-ാമത്തെ നിലയിലെ ബാൽക്കണിയിൽ നിന്നാണ് കുഞ്ഞുമായി ചാടിയത്. ശനിയാഴ്ച വൈകിട്ട് 4.30ഓടെയാണ് സംഭവം. 

യുവതി സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. കുഞ്ഞിനെ ​ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും മണിക്കൂറുകൾക്ക് ശേഷം മരണം സംഭവിക്കുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
സംഭവം നടക്കുന്ന സമയത്ത് യുവതിയുടെ ഭർത്താവ് റൂമിൽ കിടന്നുറങ്ങുന്നുണ്ടായിരുന്നുവെന്ന്  അധിക‍ൃതർ കൂട്ടിച്ചേർത്തു.


സംഭവം നടന്ന ഉടനെ കണ്ടുനിന്നവരാണ് പൊലീസ് ഓപറേഷൻസ് റൂമിൽ വിളിച്ച് വിവരം അറിയിച്ചത്. വിവരം ലഭിച്ച ഉടനെ പൊലീസ് പട്രോളിം​ഗ് സംഘവും ബുഹൈറ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സിഐഡി ഉദ്യോ​ഗസ്ഥർ, ഫോറൻസിക് സംഘം, ആംബുലൻസും സംഭവ സ്ഥലത്തെത്തി. മൃതദേഹങ്ങൾ ആശുപത്രിയിലേക്കും തുടർന്ന് പോസ്റ്റ്‌മോർട്ടത്തിനായി ഫോറൻസിക് ലബോറട്ടറിയിലേക്കും മാറ്റിയതായി അധികൃതർ അറിയിച്ചു. സംഭവം ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചതായി പൊലീസ് അറിയിച്ചു. കാരണം വ്യക്തമല്ല, കൂടുതൽ അന്വേഷണങ്ങൾക്കായി കേസ് പ്രോസിക്യൂഷൻ കൈമാറിയിരിക്കുകയാണ്. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056,

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0

 


Latest Related News