Breaking News
ഇന്‍കാസ് തിരുവനന്തപുരം ദോഹയിൽ ചെസ്സ് ടൂര്‍ണ്ണമെന്‍റ് സംഘടിപ്പിച്ചു | സൗദിയിലെ അൽഖോബാറിൽ മൂവാറ്റുപുഴ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി | മയക്കുമരുന്നിനെതിരെ വിട്ടുവീഴ്ചയില്ല,കുവൈത്തിൽ വിവാഹിതരാവുന്നവർക്കും ഡ്രൈവിങ് ലൈസൻസ് അപേക്ഷകർക്കും രക്തപരിശോധന നിർബന്ധമാക്കും | രാജ്യത്തെ നടുക്കിയ ഭീകരാക്രമണം.ജമ്മുകശ്മീരിൽ വിനോദ സഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ നിരവധി മരണം | ബഹ്റൈനിൽ താമസ കെട്ടിടത്തിന് തീപിടിത്തം; രണ്ട് പേർക്ക് ദാരുണാന്ത്യം. | മെയിന്റനൻസ് സൂപ്പർവൈസർ,മാർക്കറ്റിംഗ്/ സെയിൽസ് : ഖത്തറിൽ ജോലിക്കായി അപേക്ഷിക്കാം | ദുബായിൽ നിന്നെത്തിയ യുവാവിന്റെ മൃതദേഹം വെട്ടിനുറുക്കി സ്യുട്കേസിലാക്കി,പൊലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ | നാട്ടിലെത്തിയാൽ ട്രെയിൻ യാത്രയിൽ ഭക്ഷണം കഴിക്കാറുണ്ടോ,എങ്കിൽ ഈ അനുഭവം മുഴുവനായും വായിക്കണം | ഖത്തർ ഗ്രാൻഡ്മാളിൽ നിരവധി ജോലി ഒഴിവുകൾ,മുൻപരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം | ഭൂമിക്കായി കൈകോർക്കാം,എർത്ന ഉച്ചകോടിക്ക് ഇന്ന് ദോഹയിൽ തുടക്കമാകും |
കെണിയാണ്,വീഴരുത് : മുന്നറിയിപ്പുമായി വീണ്ടും ഖത്തർ ആഭ്യന്തര മന്ത്രാലയം

March 21, 2025

cyber-crime-alert-by-qatar-moi

March 21, 2025

ന്യൂസ്‌റൂം ബ്യുറോ

ദോഹ : പലതരം സൈബർ തട്ടിപ്പുകൾ വ്യാപകമാവുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് ജാഗ്രതാ മുന്നറിയിപ്പുമായി വീണ്ടും ഖത്തർ ആഭ്യന്തര മന്ത്രാലയം.എസ്.എം.എസ് ആയോ, വാട്സ്ആപ്- ഇ-മെയിൽ സന്ദേശമായോ, ഫോണിൽ വിളിച്ചോ തട്ടിപ്പുകാർ വിരിക്കുന്ന കെണികളിൽ വീഴരുതെന്നും  ജാഗ്രത പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി..

അജ്ഞാത ഉറവിടങ്ങളിൽനിന്നുള്ള ലിങ്കുകൾ തുറക്കുകയോ സന്ദേശങ്ങൾക്ക് മറുപടി നൽകുകയോ ചെയ്യരുതെന്ന് മന്ത്രാലയം ഓർമിപ്പിച്ചു. സൈബർ കുറ്റകൃത്യങ്ങളുടെ അപകടസാധ്യതകളിൽ നിന്നും ഭീഷണികളിൽനിന്നും സുരക്ഷിതരായിരിക്കാൻ ആവശ്യമില്ലാത്ത ലിങ്കുകൾ തുറക്കുന്നത് ഒഴിവാക്കണമെന്നും അജ്ഞാത ഉറവിടങ്ങളിൽനിന്നുള്ള സന്ദേശങ്ങൾക്ക് മറുപടി നൽകരുതെന്നും ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി.

ബാങ്കുകളിൽ നിന്നുള്ളതാണെന്ന തരത്തിൽ ഇ-മെയിലുകളോ സന്ദേശമയക്കാനുള്ള സേവനങ്ങളോ സൈബർ ആക്രമണങ്ങൾക്ക് ഇടയാക്കിയേക്കാം. ലിങ്കിൽ ക്ലിക്ക് ചെയ്തോ, ഫയലുകൾ അടങ്ങിയ അറ്റാച്ച്‌മെന്റുകൾ ഓപൺ ചെയ്തോ പ്രതികരിക്കുന്നതോടെ സൈബർ ആക്രമണത്തിനുള്ള വഴിതുറക്കലാകുമെന്നും മന്ത്രാലയം ഓർമിപ്പിച്ചു.

ഇ-മെയിൽ അല്ലെങ്കിൽ മറ്റ് ആശയവിനിമയ മാർഗങ്ങളിലൂടെ പ്രശസ്ത സ്ഥാപനത്തിന്റെയോ വ്യക്തിയുടെയോ പേരിൽ വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ച് ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ട് പോലുള്ള സ്വകാര്യ വിവരങ്ങൾ തേടുന്ന ഫിഷിങ് വ്യാപകമാണ്. പലപ്പോഴും യഥാർഥമാണെന്ന് തെറ്റിദ്ധരിച്ച് ഉപയോക്താക്കൾ വ്യാജ വെബ്‌സൈറ്റിലേക്ക് സ്വകാര്യ വിവരങ്ങൾ നൽകിക്കൊണ്ട് കബളിപ്പിക്കപ്പെടുന്നു.

സൈബർ കുറ്റകൃത്യങ്ങളും ഫിഷിങ് പോലുള്ള തട്ടിപ്പുകളും ശ്രദ്ധയിൽപ്പെട്ടാൽ ആഭ്യന്തര മന്ത്രാലയത്തിന്റെ സേവന കേന്ദ്രങ്ങളിൽ നേരിട്ട് സന്ദർശിച്ചോ മെട്രാഷ് വഴിയോ അധികൃതർക്ക് വിവരങ്ങൾ കൈമാറണമെന്ന് മന്ത്രാലയം അഭ്യർഥിച്ചു. ഇതിനായി 23474444 നമ്പറിലോ 66815757 നമ്പറിലോ അല്ലെങ്കിൽ [email protected] എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

വ്യക്തിഗത വിവരങ്ങൾ ഒരിക്കലും ഒൺലൈനിൽ പങ്കുവെക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം ഉണർത്തി. പേര്, ജനന തീയതി, വിലാസം, ഐ.ഡി, പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ് എന്നിവയും സെൻസിറ്റിവ് വിവരങ്ങളായാണ് കണക്കാക്കുന്നത്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക
https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F

 


Latest Related News