Breaking News
ഖത്തറിലെ ട്രേഡിംഗ് ആൻഡ് കോൺട്രാക്ടിംഗ് കമ്പനിയിലേക്ക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | പ്രവാസികളെ ദുരിതത്തിലാക്കി വീണ്ടും എയർ ഇന്ത്യ എക്സ്പ്രസ്സ്, ഇന്ന് മസ്കത്തിൽ നിന്നും കണ്ണൂരിലേക്കുള്ള വിമാനം റദ്ദാക്കി | ഖത്തർ ഇന്ത്യൻ എംബസിക്ക് രണ്ട് ദിവസം അവധി | സൗദിയിലെ അബഹയിലേക്കുള്ള ഖത്തർ എയർവെയ്‌സിന്റെ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നു; നിയോമിലേക്ക് കൂടുതൽ സർവീസുകൾ | മുതിർന്ന സിപിഐഎം നേതാവ് സീതാറാം യെച്ചൂരി അന്തരിച്ചു | കുവൈത്തിലെ സ​ഹേ​ല്‍ ആ​പ്പി​ന് സാ​ങ്കേ​തി​ക ത​ക​രാ​ർ | ഖത്തറിൽ കോഫി ഷോപ്പിലേക്ക് കാഷ്യറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | കുവൈത്തിന്റെ 'സഹേൽ' ആപ്ലിക്കേഷനിൽ പുതിയ ഫീച്ചർ: ‘നോ ​ഫി​നാ​ൻ​ഷ്യ​ൽ റ​സ്ട്രി​ക്ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്‘ നേടാം | കുവൈത്ത് സെന്‍ട്രല്‍ ജയിലില്‍ നി​ന്ന് ലഹരിമരുന്നു​ക​ള​ടങ്ങിയ പേപ്പർ റോളുകള്‍ പിടികൂടി | ഖത്തറിലെ റാസ് അബു അബൂദ് എക്സ്പ്രസ് വേയിൽ ഗതാഗത നിയന്ത്രണം |
സ്വർണക്കടത്തിന് എളുപ്പമാക്കാൻ എസ്.പി സുജിത്ത് സ്വീകരിച്ച തന്ത്രം ഇങ്ങനെ,കാഞ്ഞബുദ്ധിയെന്ന് കസ്റ്റംസ്

September 03, 2024

customs-findings-against-sp-sujith-das-gold-smuggling-case

September 03, 2024

ന്യൂസ്‌റൂം ബ്യുറോ

കൊച്ചി : പിടികൂടിയ കള്ളക്കടത്ത് സ്വര്‍ണം കടത്തുകാര്‍ക്ക് തന്നെ തിരിച്ചുകിട്ടാന്‍ ഞെട്ടിപ്പിക്കുന്ന തട്ടിപ്പുവഴികളാണ് എസ്.പി സുജിത്ത് ദാസ് സ്വീകരിച്ചതെന്ന് കസ്റ്റംസ് കണ്ടെത്തല്‍. തട്ടിപ്പ് സ്വര്‍ണം സുജിത്ത് ദാസും കൂട്ടരും ഉരുക്കിയാണ് കോടതിയിലെത്തിക്കുന്നത്. ഇത് പ്രതികളെ ഈസിയായി കോടതിയില്‍ നിന്ന് ഊരിപ്പോരാന്‍ സഹായിക്കുന്നു. തട്ടിപ്പ് സ്വര്‍ണം നിരവധി തട്ടിപ്പുകാര്‍ക്കുതന്നെ ഇങ്ങനെ തിരികെ കിട്ടുമ്പോള്‍ കേന്ദ്രസര്‍ക്കാരിന് നഷ്ടം കോടിക്കണക്കിന് രൂപയുടേതാണ്.
സ്വര്‍ണക്കടത്ത് സംഘങ്ങളെ സഹായിക്കാന്‍ സുജിത്ത് ദാസും കൂട്ടരും ലംഘിച്ചത് കസ്റ്റംസിന്റെ ഗൗരവമേറിയ നിരവധി ചട്ടങ്ങളാണെന്നാണ് അന്വേഷണത്തിലൂടെ ബോധ്യപ്പെടുന്നത്. കസ്റ്റംസ് നിയമപ്രകാരം പൊലീസിന് ലഭിക്കുന്ന വിവരങ്ങള്‍ കസ്റ്റംസിന് കൈമാറണം എന്നുള്ളതാണ് ചട്ടം. ഈ ചട്ടം പലപ്പോഴായി പൊലീസ് ലംഘിച്ചപ്പോള്‍ എസ്പിയെ തന്നെ നേരിട്ട് അറിയിച്ചിട്ടും പൊലീസ് തുടര്‍ന്നും നിയമവിരുദ്ധമായി സ്വര്‍ണക്കടത്ത് സംഘങ്ങളെ സഹായിച്ചു എന്നുള്ള ഗുരുതരമായ കാര്യമാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്.

സുജിത്ത് ദാസ് മലപ്പുറം എസ് പി ആയിരിക്കുമ്പോള്‍ നിയമവിരുദ്ധമായി സ്വര്‍ണം പിടികൂടുകയും നൂറിലധികം കേസുകളില്‍ സ്വര്‍ണ്ണം കടത്തിയവര്‍ക്ക് ഒരു നഷ്ടവും കൂടാതെ സ്വര്‍ണം തിരികെ കിട്ടുകയും ചെയ്‌തെന്നാണ് കസ്റ്റംസ് പറയുന്നത്. തട്ടിപ്പുസംഘങ്ങളെ സഹായിക്കാനുള്ള ഈ കാഞ്ഞബുദ്ധി അവിടംകൊണ്ടും തീരുന്നില്ലെന്നാണ് കസ്റ്റംസ് പറയുന്നത്. പിടികൂടിയ സ്വര്‍ണമത്രയും പൊലീസ് നിയമവിരുദ്ധമായി ഉരുക്കും. സിആര്‍പിസി 102ആം വകുപ്പ് പ്രകാരം എടുത്ത കേസുകളില്‍ സ്വര്‍ണ്ണം കടത്തിയവര്‍ക്ക് തന്നെ സ്വര്‍ണം തിരികെ കിട്ടാന്‍ ഇത് കാരണമാകും.

ഇങ്ങനെ സ്വര്‍ണം ഉരുക്കാന്‍ പോലീസിന് ആരാണ് ഫണ്ട് നല്‍കിയത് എന്ന ചോദ്യവും കസ്റ്റംസ് ഉയര്‍ത്തുന്നുണ്ട്. നിയമവിരുദ്ധമായി ഇടപെടുകയും കേന്ദ്രത്തിന് കോടികളുടെ നഷ്ടമുണ്ടാക്കുകയും ചെയ്ത ഉദ്യോഗസ്ഥരില്‍ നിന്നു തന്നെ നഷ്ടപ്പെടുത്തിയ തുക ഈടാക്കണം എന്നതാണ് കസ്റ്റംസ് നിലപാട്.ഇതിനാണ് സുജിത്ത് നോട്ടീസ് അയക്കാന്‍ നടപടികള്‍ ആരംഭിച്ചത്. എസ്പിയുടെ വഴിവിട്ട ഇടപാടുകള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താനും നടപടികള്‍ തുടങ്ങിയിട്ടുണ്ട്. കരിപ്പൂര്‍ കൊണ്ടോട്ടി സ്റ്റേഷനുകളില്‍ സുജിത്ത് ദാസ് നിയമിച്ച ഉദ്യോഗസ്ഥരും ഈ കേസുകളില്‍ നഷ്ടപരിഹാരം നല്‍കേണ്ടി വരും. ഐപിഎസ് ഉദ്യോഗത്തിനെതിരെ ഗുരുതരമായ സാമ്പത്തിക സര്‍ട്ടിഫിക്കേഷനില്‍ കൂടി വരുന്നതോടെ സുജിത്ത് ദാസിനെ ഇനി എത്ര നാള്‍ സംസ്ഥാന സര്‍ക്കാരിന് സംരക്ഷിച്ചു നിര്‍ത്താന്‍ കഴിയും എന്ന ചോദ്യവും ഉയരുന്നുണ്ട്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News