റിയാദ്: സൗദി അറേബ്യയിൽ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് 130 ഉദ്യോഗസ്ഥരെ ചെയ്തു.എട്ട് സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് പിടിയിലായത്.
അഴിമതി, ഔദ്യോഗിക അധികാരങ്ങൾ ദുരുപയോഗം ചെയ്യൽ എന്നിവക്കെതിരെയാണ് പരിശോധന കർശനമാക്കിയത്. പരിശോധനയുടെ ഭാഗമായി 431 സർക്കാർ ജീവനക്കാരെ അന്വേഷണത്തിന് വിധേയമാക്കി. ആഭ്യന്തര മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, നാഷണൽ ഗാർഡ്, നഗരസഭ ഹൗസിംഗ് മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, പൊതുമാപ്പ് വകുപ്പ് എന്നീ എട്ട് വകുപ്പുകളിൽ നിന്നായാണ് അറസ്റ്റ്. അഴിമതിക്കെതിരെ കർശന നടപടികളാണ് രാജ്യം സ്വീകരിക്കുന്നത്. ഹജ്ജുമായി ബന്ധപ്പെട്ട് മാത്രം നടത്തിയത് 14,697 പരിശോധനകളാണ്. അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടികൾ പുരോഗമിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക: https://chat.whatsapp.com/GNnAPz2ISv601MKXQvNitL ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F