Breaking News
കുവൈത്തിലെ ഷോപ്പിംഗ് മാളിൽ വാതകച്ചോർച്ചയെ തുടർന്ന് സ്ഫോടനം,മലയാളി ഉൾപെടെ 10 പേർക്ക് പരിക്കേറ്റു | ഖത്തർ കെ.എം.സി.സി 'നവോത്സവ്',സമാപന പരിപാടികൾ ഇന്നും നാളെയും ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്‌കൂളിൽ | ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട,ഏഴ് കിലോയിലധികം ഹെറോയിനും ഹഷീഷും പിടികൂടി | ഇൻകാസ് ഖത്തർ രാജീവ് ഗാന്ധിയെ അനുസ്മരിച്ചു | ഷാർജയിലെ വെയർഹൗസിൽ വൻ തീപിടുത്തം,ആളപായമില്ല | ഓപറേഷൻ സിന്ദൂർ,ഖത്തറിലേക്കുള്ള പ്രതിനിധി സംഘത്തെ സുപ്രിയ സുലേ നയിക്കും,വി.മുരളീധരനും സംഘത്തിൽ | ഖത്തറിന്റെ ചലച്ചിത്രോത്സവം ഇനി വേറെ ലെവൽ,അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് നവംബറിൽ തിരി തെളിയും | നിയമലംഘനം, സ്വകാര്യ ഡെന്റൽ യൂണിറ്റ് അടച്ചുപൂട്ടി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം | ഖത്തർ ആരോഗ്യമന്ത്രാലയത്തെ അഭിനന്ദിച്ച് യു.എ.ഇ, ആരോഗ്യഅടിയന്തരാവസ്ഥ നേരിട്ട എട്ട് വയസുകാരനെ എയർ ലിഫ്റ്റ് ചെയ്തു | ഖത്തറിലെ കണ്ടൽകാടുകൾക്ക് കൈത്താങ്ങായി 'മാദ്രെ',400 കണ്ടൽചെടികൾ നട്ടു പിടിപ്പിച്ചു |
ഇന്ത്യൻ സ്ത്രീകളുടെ സിന്ദൂരം മായ്ചുകളഞ്ഞ ഭീകരാക്രമണത്തിന് മറുപടി,ഇന്ത്യൻ സൈന്യത്തിന്റെ ആക്രമണത്തെ കുറിച്ച് വിശദീകരിച്ചതും വനിതാ സൈനികർ

May 07, 2025

col-sofiya-qureshi-and-and-vomika-sing-says-operation-sindoor

May 07, 2025

ന്യൂസ്‌റൂം ബ്യുറോ

ന്യൂ ദൽഹി : പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കിയെന്ന് കേണൽ സോഫിയ ഖുറേഷി. ഓപ്പറേഷൻ സിന്ദൂറിലൂടെ 9 ഭീകര കേന്ദ്രങ്ങൾ തകർത്തു, സാധാരണക്കാരുടെ ജീവന് അപകടമുണ്ടാകാത്ത രീതിയിലായിരുന്നു ആക്രമണം.

രാജ്യം നീതി നടപ്പാക്കുകയായിരുന്നുവെന്നും ഓപ്പറേഷന്‍ സിന്ദൂര്‍ പഹല്‍ഗാമിനുളള മറുപടിയെന്നും കേണൽ സോഫിയ ഖുറേഷി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു സോഫിയ ഖുറേഷി.

ഏപ്രിൽ ഏഴാം തീയതി പുലർച്ചെ ഒരു മണിയോടുകൂടി ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്താന് ഇന്ത്യ മറുപടി നൽകിയെന്ന് കേണൽ സോഫിയ ഖുറേഷി പറഞ്ഞു. ‘ഭീകരവാദ താവളങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് പാകിസ്താൻ ചെയ്യുന്നത്. പാക് അധിനിവേശ കാശ്മീരിലും ഇതിനു വേണ്ടിയുള്ള നടപടികൾ പാകിസ്താൻ ചെയ്യുന്നുണ്ട്.ഈ താവളങ്ങൾ കണ്ടെത്തിയാണ് ഇന്ത്യ തിരിച്ചിടി നൽകിയത്.ജെയ്ഷ മുഹമ്മദിന്റെ മുസാഭ ബാദിലെ താവളം തകർത്തു..-‘കേണൽ സോഫിയ ഖുറേഷി വിശദീകരിച്ചു.

സേനയിലെ വനിതാ ഉദ്യോഗസ്ഥരായ കേണൽ സോഫിയ ഖുറേഷി, വിംഗ് കമാൻഡർ വോമിക സിംഗ്, വിക്രം മിസ്രി എന്നിവരാണ് മാധ്യമങ്ങളെ കണ്ടത്. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് വനിതാ സൈനിക മേധാവിമാർ സൈനിക നീക്കം വിശദീകരിക്കുന്നത്.സാറ്റലൈറ്റ് മാപ്പിങ്ങിലൂടെ ഇന്ത്യൻ നീക്കങ്ങളും സൈന്യം വിശദീകരിച്ചു.

‘പഹൽഗാം ഏറ്റവും നീചമായ ആക്രമണമായിരുന്നു. പോയിന്റ് ബ്ലാങ്കിൽ നിന്നാണ് ടൂറിസ്റ്റുകൾക്ക് നേരെ വെടിയുതിർത്തത്. ജമ്മു കശ്മീരിലെ സമാധാനം തകർക്കാനുള്ള ശ്രമമായിരുന്നു അത്. പാകിസ്താനും പാകിസ്താനിൽ നിന്നെത്തിയ ഭീകരരും തന്നെയാണ് പഹൽഗാമിൽ ആക്രമണം നടത്തിയത്. പാകിസ്താൻ ഭീകരവാദികളുടെ സ്വർഗ്ഗമാണെന്നും ഓപ്പറേഷൻ സിന്ദൂർ പഹൽഗാമിനുള്ള ശക്തമായ സന്ദേശമായിരുന്നു’, എന്നും മിസ്രി പറഞ്ഞു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുകhttps://chat.whatsapp.com/JSu55PzLuSjIOAiVOpZz2i ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News