Breaking News
കുവൈത്തിലെ ഷോപ്പിംഗ് മാളിൽ വാതകച്ചോർച്ചയെ തുടർന്ന് സ്ഫോടനം,മലയാളി ഉൾപെടെ 10 പേർക്ക് പരിക്കേറ്റു | ഖത്തർ കെ.എം.സി.സി 'നവോത്സവ്',സമാപന പരിപാടികൾ ഇന്നും നാളെയും ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്‌കൂളിൽ | ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട,ഏഴ് കിലോയിലധികം ഹെറോയിനും ഹഷീഷും പിടികൂടി | ഇൻകാസ് ഖത്തർ രാജീവ് ഗാന്ധിയെ അനുസ്മരിച്ചു | ഷാർജയിലെ വെയർഹൗസിൽ വൻ തീപിടുത്തം,ആളപായമില്ല | ഓപറേഷൻ സിന്ദൂർ,ഖത്തറിലേക്കുള്ള പ്രതിനിധി സംഘത്തെ സുപ്രിയ സുലേ നയിക്കും,വി.മുരളീധരനും സംഘത്തിൽ | ഖത്തറിന്റെ ചലച്ചിത്രോത്സവം ഇനി വേറെ ലെവൽ,അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് നവംബറിൽ തിരി തെളിയും | നിയമലംഘനം, സ്വകാര്യ ഡെന്റൽ യൂണിറ്റ് അടച്ചുപൂട്ടി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം | ഖത്തർ ആരോഗ്യമന്ത്രാലയത്തെ അഭിനന്ദിച്ച് യു.എ.ഇ, ആരോഗ്യഅടിയന്തരാവസ്ഥ നേരിട്ട എട്ട് വയസുകാരനെ എയർ ലിഫ്റ്റ് ചെയ്തു | ഖത്തറിലെ കണ്ടൽകാടുകൾക്ക് കൈത്താങ്ങായി 'മാദ്രെ',400 കണ്ടൽചെടികൾ നട്ടു പിടിപ്പിച്ചു |
പഹൽഗാം ഭീകരാക്രമണം,കേരളത്തിലെ രണ്ട് ജില്ലകളിൽ ഉൾപെടെ 244 ജില്ലകളിൽ നാളെ വ്യോമാക്രമണ മുന്നറിയിപ്പ് സൈറൺ മുഴങ്ങും

May 06, 2025

civil-defence-mock-drills-at-244-sites-tomorrow-as-tensions-with-pakistan-mounts

May 06, 2025

ന്യൂസ്‌റൂം ബ്യുറോ

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ നാളെ രാജ്യത്തുടനീളമുള്ള 244 ജില്ലകളിൽ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങും. ഉയർന്ന അപകടസാധ്യതയുള്ള മേഖലകളിലായിരിക്കും സൈറണുകൾ മുഴങ്ങുക. കേരളത്തിൽ രണ്ട് ജില്ലകളിൽ നാളെ മോക്ഡ്രിൽ നടത്തും.

കേരളത്തിൽ കൊച്ചി, തിരുവനന്തപുരം ജില്ലകളിലാണ് മോക്ഡ്രിൽ ഉണ്ടാവുക.

മെയ് ഏഴാം തീയതി മോക് ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകിട്ടുള്ളത്. അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ അതിനെ പ്രതിരോധിക്കാൻ വിദ്യാ‍ർത്ഥികൾക്ക് ഉൾപ്പടെ പരിശീലനം നൽകേണ്ടത് ആവശ്യമാണെന്ന് കേന്ദ്രം അറിയിച്ചു. സ്കൂളുകൾ, ഓഫീസുകൾ, കമ്മ്യൂണിറ്റി സെന്ററുകൾ എന്നിവിടങ്ങളിൽ സാധാരണക്കാർക്ക് പരിശീലനം നൽകും. ആക്രമണമുണ്ടായാൽ സ്വയം രക്ഷയ്ക്കാണ് പരിശീലനം.

സംസ്ഥാനത്തെ 20 ജില്ലകളിൽ മോക്ക് ഡ്രില്ലുകൾ സംഘടിപ്പിക്കുമെന്ന് പഞ്ചാബ് മന്ത്രി ഹർപാൽ സിംഗ് ചീമ പറഞ്ഞു. സിവിൽ ഡിഫൻസ്, പഞ്ചാബ് പൊലീസ്, ആഭ്യന്തര മന്ത്രാലയം എന്നിവ നാളെ മോക്ക് ഡ്രില്ലുകൾ നടത്തും. നമ്മുടെ 500 കിലോമീറ്റർ അതിർത്തിയെയും പൗരന്മാരെയും സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യുപിയിൽ 19 ജില്ലകളിൽ സിവിൽ അഡ്മിനിസ്ട്രേഷൻ, പൊലീസ് അഡ്മിനിസ്ട്രേഷൻ, ഫയർ സർവീസസ്, ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് എന്നിവയുമായി ചേർന്ന് മോക്ക് ഡ്രിൽ നടത്തുമെന്ന് ഭരണകൂടം ഉത്തരവിട്ടു. അതുവഴി ഏത് തരത്തിലുള്ള അടിയന്തര സാഹചര്യങ്ങളെയും നേരിടാൻ കഴിയുമെന്ന് ഉത്തർപ്രദേശ് ഡിജിപി പ്രശാന്ത് കുമാർ പറഞ്ഞു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക
https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F 
 


Latest Related News