Breaking News
കുവൈത്തിലെ ഷോപ്പിംഗ് മാളിൽ വാതകച്ചോർച്ചയെ തുടർന്ന് സ്ഫോടനം,മലയാളി ഉൾപെടെ 10 പേർക്ക് പരിക്കേറ്റു | ഖത്തർ കെ.എം.സി.സി 'നവോത്സവ്',സമാപന പരിപാടികൾ ഇന്നും നാളെയും ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്‌കൂളിൽ | ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട,ഏഴ് കിലോയിലധികം ഹെറോയിനും ഹഷീഷും പിടികൂടി | ഇൻകാസ് ഖത്തർ രാജീവ് ഗാന്ധിയെ അനുസ്മരിച്ചു | ഷാർജയിലെ വെയർഹൗസിൽ വൻ തീപിടുത്തം,ആളപായമില്ല | ഓപറേഷൻ സിന്ദൂർ,ഖത്തറിലേക്കുള്ള പ്രതിനിധി സംഘത്തെ സുപ്രിയ സുലേ നയിക്കും,വി.മുരളീധരനും സംഘത്തിൽ | ഖത്തറിന്റെ ചലച്ചിത്രോത്സവം ഇനി വേറെ ലെവൽ,അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് നവംബറിൽ തിരി തെളിയും | നിയമലംഘനം, സ്വകാര്യ ഡെന്റൽ യൂണിറ്റ് അടച്ചുപൂട്ടി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം | ഖത്തർ ആരോഗ്യമന്ത്രാലയത്തെ അഭിനന്ദിച്ച് യു.എ.ഇ, ആരോഗ്യഅടിയന്തരാവസ്ഥ നേരിട്ട എട്ട് വയസുകാരനെ എയർ ലിഫ്റ്റ് ചെയ്തു | ഖത്തറിലെ കണ്ടൽകാടുകൾക്ക് കൈത്താങ്ങായി 'മാദ്രെ',400 കണ്ടൽചെടികൾ നട്ടു പിടിപ്പിച്ചു |
സ്‌പോൺസർഷിപ്പ് വിനയായി,കുവൈത്തിൽ അനധികൃതമായി നേടിയ 2899 പേരുടെ കൂടി പൗരത്വം റദ്ദാക്കും

December 21, 2024

citizenship-of-2899-persons-in-kuwait-will-be-revoked

December 21, 2024

ന്യൂസ്‌റൂം ബ്യുറോ

കുവൈത്ത് സിറ്റി: കുവൈത്തിൽ അനധികൃതമായി നേടിയ 2899 വ്യക്തികളുടെ കൂടി  പൗരത്വം റദ്ദ് ചെയ്യാൻ തീരുമാനം. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

കുവൈത്ത് പൗരത്വത്തെ കുറിച്ച് അന്വേഷിക്കുന്നതിനുള്ള സുപ്രീം കമ്മിറ്റിയുടെ യോഗത്തിലാണ് തീരുമാനം. യോഗത്തിൽ പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സുഊദ് അസ്സബാഹ് അധ്യക്ഷത വഹിച്ചു.

അതേസമയം, പൗരത്വ പരിശോധനകളും തുടർന്നുള്ള പൗരത്വം റദ്ദാക്കലും പുരോഗമിക്കവെ, പ്രതിസന്ധിയിലായത് നൂറുകണക്കിന് പ്രവാസികളാണ്.. പൗരത്വം റദ്ദാക്കപ്പെട്ട കുവൈത്തികളുടെ നേരിട്ടുള്ള സ്‌പോൺസർഷിപ്പിലോ അവരുടെ കമ്പനി വിസയിലോ ജോലി ചെയ്യുന്ന പ്രവാസികളാണ് എന്ത് ചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലായത്. പൗരത്വം റദ്ദാക്കപ്പെട്ടതിനെ തുടർന്ന് തങ്ങളുടെ സ്‌പോൺസറുടെ ഫയലുകൾ മരവിപ്പിക്കപ്പെട്ടതോടെ വിസ പുതുക്കൽ, ട്രാൻസ്ഫർ ചെയ്യൽ, കാൻസൽ ചെയ്യൽ തുടങ്ങി ഒരു നടപടിക്രമവും നടത്താനാവാതെ ആശങ്കയിലാണ് അവരുടെ കീഴിലുള്ള പ്രവാസികൾ.പൗരത്വം റദ്ദാക്കാനുള്ള തീരുമാനങ്ങളിൽ പേരുകൾ ഉൾപ്പെട്ട വ്യക്തികൾക്കുള്ള പ്രതിമാസ ദേശീയ തൊഴിൽ പിന്തുണ താൽക്കാലികമായി നിർത്തിവച്ചതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പിഎഎം) ഈയിടെ അറിയിച്ചിരുന്നു. അനധികൃത താമസക്കാർക്കായുള്ള സെൻട്രൽ ഏജൻസി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. തൊഴിൽ പിന്തുണ ലഭിക്കണമെങ്കിൽ ഗുണഭോക്താക്കൾ കുവൈറ്റ് പൗരൻമാരായിരിക്കണമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാൽ ഇവരുടെ പൗരത്വം റദ്ദാക്കപ്പെടുന്നതോടെ ഈ നിബന്ധന പാലിക്കാത്ത സ്ഥിതി വരുന്നതോടെയാണ് ഇവർക്കുള്ള സഹായങ്ങളും പിൻവലിക്കപ്പെടുന്നത്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/EgJcEGy2iTM48Z38oVu56Z
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News