മുംബൈ : ഗൾഫിൽ നിന്ന് ടെലിവിഷൻ ഉൾപെടെയുള്ള ഇലക്ട്രോണിക് വീട്ടുപകരണങ്ങളുമായി വരുന്നവർ അൽപം കാത്തിരുന്നാൽ കുറഞ്ഞ വിലയ്ക്ക് ഇന്ത്യയിൽ തന്നെ ഇവ വാങ്ങാൻ കഴിയുമെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്.ട്രംപിന്റെ യു.എസ്-ചൈന താരിഫ് യുദ്ധത്തില്‍ ഇന്ത്യക്ക് നേട്ടം കൊയ്യാനാകുമെന്ന പ്രതീക്ഷയാണ് ഇത്തരമൊരു കണക്കുകൂട്ടലിന് പിന്നിൽ.യു.എസിൽ ചൈനീസ് ഉൽപന്നങ്ങൾക്ക് 125 ശതമാനം തത്തുല്യ ഇറക്കുമതി ചുങ്കമാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്. ഇതോടെ യുഎസില്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് തീവിലയായിരിക്കും അനുഭവപ്പെടുക. ഇതിനെ മറികടക്കാന്‍ ചൈനയുടെ പ്രധാന വിദേശ വിപണികളിലൊന്നായ ഇന്ത്യയില്‍ ഉല്‍പ്പന്നങ്ങള്‍ വില കുറച്ച് എത്തിക്കാനുളള നീക്കങ്ങളാണ് പുരോഗമിക്കുന്നത്.
യുഎസുമായുള്ള താരിഫ് യുദ്ധത്തിൽ പരിഭ്രാന്തരായ ചൈനീസ് ഇലക്ട്രോണിക്സ് ഘടക നിർമ്മാതാക്കൾ ഇന്ത്യന്‍ കമ്പനികള്‍ക്ക് 5 ശതമാനം വരെ വില കുറവില്‍ ഉല്‍പ്പന്നങ്ങള്‍ നല്‍കാന്‍ തയാറായതായാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ കുറഞ്ഞ ചെലവിൽ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതിന് സാധിക്കും. ഇന്ത്യയിലെ ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളിൽ ഉപയോഗിക്കപ്പെടുന്ന ഘടകങ്ങളില്‍ ശരാശരി നാലിൽ മൂന്ന് ഭാഗവും ചൈനയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഫ്രിഡ്ജ്, ടിവി, സ്മാർട്ട്‌ഫോൺ തുടങ്ങിയവ വിലക്കുറവില്‍ ലഭ്യമാകുമെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യയുടെ ഇലക്ട്രോണിക്സ് ഘടകങ്ങളുടെ ഇറക്കുമതി 36.7 ശതമാനം ഉയർന്ന് 3,440 കോടി ഡോളറിലെത്തിയിരുന്നു. ചിപ്പുകൾ, കംപ്രസറുകൾ, ഓപ്പൺ സെൽ ടെലിവിഷൻ പാനലുകൾ, പ്രിന്റഡ് സർക്യൂട്ട് ബോർഡുകൾ, ബാറ്ററി സെല്ലുകൾ, ഡിസ്പ്ലേ മൊഡ്യൂളുകൾ, ക്യാമറ മൊഡ്യൂളുകൾ, ഫ്ലെക്സിബിൾ പ്രിന്റഡ് സർക്യൂട്ടുകൾ തുടങ്ങിയ നിർണായകമായ ഇലക്ട്രോണിക് ഘടകങ്ങൾ നിലവിൽ ഇന്ത്യ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്.ഇന്ത്യയിൽ ഉപയോഗിക്കുന്ന സ്മാർട്ട്‌ഫോൺ ഘടകങ്ങളിൽ 75 ശതമാനവും ചൈനയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്.
ചൈനയിൽ നിന്നുള്ള യുഎസ് കയറ്റുമതി നിർത്തിവച്ച പശ്ചാത്തലത്തിൽ ഇന്ത്യൻ കമ്പനികളുമായി അവര്‍ ചർച്ചകൾ നടത്തി വരികയാണെന്നാണ് റിപ്പോർട്ടുകൾ. ആഭ്യന്തര വിപണിയില്‍ ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങള്‍ക്ക് നിലവില്‍ ശക്തമായ ഡിമാന്‍ഡ് ഇല്ലാത്തതിനാല്‍ കൂടുതല്‍ കിഴിവുകള്‍ നല്‍കാന്‍ ചൈനീസ് നിര്‍മ്മാതാക്കള്‍ തയാറാകണമെന്നാണ് ഇന്ത്യന്‍ കമ്പനികളുടെ നിലപാട്.ഇന്ത്യൻ കമ്പനികൾ നിലപാടിൽ ഉറച്ചു നിന്നാൽ ഇപ്പോൾ വിപണിയിലുള്ള പല ചൈനീസ് ഉൽപന്നങ്ങളും കുറഞ്ഞവിലയിൽ ഇന്ത്യയിൽ ലഭ്യമാകും.നിലവിൽ ഗൾഫിൽ നിന്ന് ഉൾപ്പെടെ ഇലക്ട്രോണിക് ഉപകരണങ്ങളുമായി വിദേശത്ത് നിന്നും നാട്ടിലേക്ക് വരുന്നവർക്ക് ഈ ഉത്പന്നങ്ങൾ ഗൾഫിലുള്ളതിനേക്കാൾ കുറഞ്ഞ വിലയിൽ ഇന്ത്യയിൽ തന്നെ വാങ്ങാനാവും.അതോടൊപ്പം,കസ്റ്റംസ് നികുതി ഉൾപ്പെടെയുള്ള ബാധ്യതകളിൽ നിന്നും രക്ഷ നേടുകയും ചെയ്യാം.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F