ദോഹ:സെൻ്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി - സി.ഐ.സി ഈ വർഷം ഹജ്ജിന് പുറപ്പെടുന്ന ഹാജിമാർക്ക് യാത്രയയപ്പും സംശയ നിവാരണവും സംഘടിപ്പിച്ചു.സി. ഐ. സി പ്രസിഡണ്ട് ഖാസിം ടി കെ ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് ഹബീബ് റഹ്മാൻ കിഴിശ്ശേരി അദ്ധ്യക്ഷത വഹിച്ചു.
ഹാജിമാരുടെ സംശയങ്ങൾക്ക് പി.പി. അബ്ദുൽ റഹീം വിശദീകരണം നൽകി,ഡോ. നസീം ഹജ്ജ്: ആരോഗ്യ ചിന്തകൾ എന്ന വിഷയം അവതരിപ്പിച്ചു.
സി.ഐ സി സെക്രട്ടറി വി.കെ. നൗഫൽ സ്വാഗതവും ഹജ്ജ് ഉംറ കോഡിനേറ്റർ ടി.കെ. സുധീർ
സമാപനവും പ്രാർഥനയും നിർച്ചഹിച്ചു.
വിവിധ ഗ്രൂപ്പുകൾ വഴിയും, കേരള ഹജ്ജ് കമ്മിറ്റി വഴിയും ഹജ്ജിനു പുറപ്പെടുന്ന 75 ഹാജിമാർ പങ്കെടുത്തു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F