ദോഹ : കൃത്യതയും തികഞ്ഞ സാങ്കേതികത്തികവുമുള്ള മൊബൈൽ ആപ് സൗകര്യത്തോടെ ഖത്തറിലെ ഏബിൾ മാർട്ട് ഹൈപ്പർ മാർക്കറ്റ് ആരംഭിച്ച ഹോം ഡെലിവറി സേവനങ്ങൾ കൂടുതൽ ജനകീയമാകുന്നു.വളരെ ചെറിയ നടപടിക്രമങ്ങളിലൂടെ വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങൾ വീട്ടുവാതിൽക്കലെത്തിക്കാൻ ഇതിലൂടെ കഴിയും.മുൻകൂട്ടി തിരഞ്ഞെടുക്കുന്ന സമയങ്ങളിൽ,വലിയ നിരക്ക് ഈടാക്കാതെ ഉപഭോക്താക്കൾക്ക് സേവനം പ്രയോജനപ്പെടുത്താം. ആൻഡ്രോയിഡ്.ഐ.ഒ.എസ് ഫോൺ ഉപയോക്താക്കൾക്ക് പ്ളേ സ്റ്റോറിൽ നിന്നോ ആപ്പിൾ(ios) സ്റ്റോറിൽ നിന്നോ Ablemart online Delivery ആപ് ഡൗൺലോഡ് ചെയ്യാം.
ഖത്തറിൽ 40 കിലോമീറ്റർ ദൂരപരിധിയിൽ സേവനം ലഭ്യമാക്കുന്നതോടൊപ്പം വളരെ തുച്ഛമായ നിരക്ക് മാത്രമാണ് ഡെലിവറി നിരക്കായി ഈടാക്കുന്നത് എന്നതും പ്രത്യേകതയാണ്.ആദ്യ ഓർഡറിനും 100 ഖത്തർ റിയാലിന് മുകളിലുള്ള ഓർഡറുകൾക്കും ഡെലിവറി നിരക്ക് ഈടാക്കില്ലെന്നും മാനേജ്‌മെന്റ് അറിയിച്ചു.ഡെലിവറി സമയം വ്യത്യസ്ത സ്ലോട്ടുകളായി തിരിച്ചതിനാൽ ഇഷ്ടമുള്ള സമയം തിരഞ്ഞെടുത്ത് ഓർഡർ ചെയ്യാൻ കഴിയും.രാവിലെ 7.30 മുതൽ രാത്രി 11.30 വരെ ഇഷ്ടമുള്ള ടൈം സ്ലോട്ടുകൾ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്. എത്ര ചെറിയ തുകയുടെ സാധനങ്ങളും മൊബൈൽ ആപ്ലിക്കേഷൻ വഴി ഓർഡർ ചെയ്ത് വീട്ടുപടിക്കലെത്തിക്കാമെന്നതാണ് മറ്റൊരു പ്രത്യേകത.ഗ്രോസറി,ഫ്രഷ് മീറ്റ്,മൽസ്യം,പഴങ്ങൾ,പച്ചക്കറികൾ,സ്റ്റേഷനറി തുടങ്ങി എല്ലാ വിഭാഗങ്ങളിലും സേവനം ലഭ്യമായിരിക്കും.
ഡൌൺലോഡ് ചെയ്യാനുള്ള ലിങ്കുകൾ :
ആൻഡ്രോയിഡ്
ഐ.ഒ.എസ്
കഴിഞ്ഞ 15 വർഷമായി ഖത്തറിലെ ഉപഭോക്താക്കൾ നൽകിവരുന്ന സ്നേഹവും വിശ്വസ്തതയുമാണ് ഇത്തരമൊരു സംവിധാനമൊരുക്കാൻ പ്രേരിപ്പിച്ചതെന്നും ഈ സഹകരണം തുടർന്നും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മാനേജ്‌മെന്റ് അറിയിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക:
https://chat.whatsapp.com/GNnAPz2ISv601MKXQvNitL ന്യൂസ്‌റൂം വാട്സ്ആ പ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F