Breaking News
ഖത്തറിലെ കോർണിഷ് റോഡ് നാളെ 8 മണിക്കൂർ അടച്ചിടും | അല്‍കോബാറിലെ ഡി.എച്ച്.എല്‍ കമ്പനി കെട്ടിടത്തിൽ തീപിടുത്തം | പെഷവാര്‍ വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ സൗദിയ എയർലൈൻസിന് തീപിടിച്ചു; ആളപായമില്ല | ലോകത്തിലെ ഏറ്റവും മനോഹരമായ ലൈബ്രറികളുടെ പട്ടികയിൽ ഖത്തർ നാഷണൽ ലൈബ്രറി | സൗദി ജയിലിലുള്ള അബ്ദുൽറഹീമിന്റെ മോചനം ഏതു നിമിഷവുമുണ്ടാകാമെന്ന് അഭിഭാഷകൻ | ബഹ്റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശി മരിച്ചു | ഖത്തറിൽ മ​ത്സ്യ​സ​മ്പ​ത്ത് സം​ര​ക്ഷിക്കാൻ പുതിയ നിയന്ത്രണങ്ങൾ, മാർഗനിർദേശങ്ങളുമായി മുനിസിപ്പാലിറ്റി മ​ന്ത്രാ​ല​യം | ഖത്തറിൽ നഴ്‌സറി സ്‌കൂളുകളുടെ പ്രവർത്തനനം സംബന്ധിച്ച പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു | ഒമാനിൽ മോഷണ കേസിൽ ഏഷ്യൻ വംശജൻ അറസ്റ്റിൽ | ഒമാനിലെ മൂന്ന് ഗവർണറേറ്റുകളിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത |
'മോദി ഫാക്റ്റർ' ക്ലച്ച് പിടിച്ചില്ല, ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടാനാവാതെ ബി.ജെ.പി

June 04, 2024

 bjp_sputters_to_reach_half_way_mark_allies

June 04, 2024

ന്യൂസ്‌റൂം ബ്യുറോ

ന്യൂ ദൽഹി : വർഗീയ പ്രചാരണങ്ങളും ഹിന്ദുത്വ വികാരവും ആളിക്കത്തിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും ലോകസഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ ജനത നൽകിയത് കനത്ത തിരിച്ചടി.

കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കാൻ ആവശ്യമായ 272 സീറ്റുകളുടെ കേവല ഭൂരിപക്ഷം ഒറ്റയ്ക്ക് നേടാൻ ബിജെപിക്ക് കഴിയാതെ പോയതോടെ സഖ്യ കക്ഷി പാർട്ടികളുടെ പിന്തുണ തേടി പാർട്ടിയുടെ ദേശീയ നേതൃത്വം തിരക്കിട്ട ചർച്ചകൾ തുടങ്ങിയിട്ടുണ്ട്.240 സീറ്റുകൾ പോലും നേടാൻ ബിജെപിക്ക് സാധിക്കാത്ത നിലയാണുള്ളത്. തെലുഗു ദേശം പാർട്ടിയുടേയും ജെഡിയുവിന്റേയും പിന്തുണയാണ് ബിജെപി തേടുന്നത്.

ബിജെപിക്ക് 238 സീറ്റുകളിൽ മാത്രമാണ് ലീഡുള്ളത്. ആന്ധ്രാ പ്രദേശിൽ ചന്ദ്രബാബു നായ്ഡു നേതൃത്വം നൽകുന്ന തെലുഗു ദേശം പാർട്ടി മത്സരിച്ച 17ൽ 16 സീറ്റുകളിലും ലീഡ് ചെയ്യുകയാണ്. ബിഹാറിൽ ജെഡിയു മത്സരിച്ച 17 സീറ്റുകളിൽ 15ലും അവർ ലീഡ് ചെയ്യുന്നുണ്ട്. ലോക് ജനശക്തി പാർട്ടി (എൽജെപി) അഞ്ച് സീറ്റുകളിലും, ശിവസേനയുടെ ഏക്നാഥ് ഷിൻഡെ മഹാരാഷ്ട്രയിൽ ആറ് സീറ്റുകളിലും, ജെഡിഎസ് മൂന്ന് സീറ്റുകളിലും, പവൻ കല്ല്യാണിന്റെ ജനസേന പാർട്ടി ആന്ധ്രയിൽ രണ്ട് സീറ്റുകളിലും ലീഡ് തുടരുകയാണ്.

ദക്ഷിണേന്ത്യയിലും ഹിന്ദി ഹൃദയഭൂമി എന്നറിയപ്പെടുന്ന ഉത്തരേന്ത്യയിലും ബിജെപിക്ക് തിരിച്ചടി നേരിട്ടതോടെയാണ് ബിജെപിയുടെ നില പരുങ്ങലിലായത്. തെലങ്കാനയിൽ 8 സീറ്റുകളിൽ അവർ ലീഡ് ചെയ്യുന്നുണ്ട്. കേരളത്തിൽ ഒരു സീറ്റ് നേടാനായിരുന്നു. സുരേഷ് ഗോപിയാണ് ബിജെപിക്ക് ചരിത്രവിജയം സമ്മാനിച്ചത്. 

2019ൽ കർണാടകയിൽ 28ൽ 25 സീറ്റുകളിലും വിജയിച്ച ബിജെപിക്ക് ഇക്കുറി 17 സീറ്റുകളിൽ മാത്രമെ ജയിക്കാനായിട്ടുള്ളൂ. കർണാടകയിൽ 8 സീറ്റുകളിൽ കോൺഗ്രസും ലീഡ് ചെയ്യുന്നുണ്ട്. തമിഴ്‌നാട്ടിൽ ബിജെപി കുറച്ച് സീറ്റുകൾ നേടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പാർട്ടി ഒന്നിലും മുന്നിട്ട് നിൽക്കുന്നില്ല. എന്നിരുന്നാലും, അതിൻ്റെ വോട്ട് വിഹിതം കഴിഞ്ഞ തവണത്തെ 3.62 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ 9% കടന്നു. ആന്ധ്രാ പ്രദേശിൽ ബിജെപി 3 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. 

സഖ്യകക്ഷികളിൽ ടിഡിപിയാണ് ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്താൻ ഒരുങ്ങുന്നത്. സ്വന്തം നിലയിൽ ആന്ധ്രാ പ്രദേശ് നിയമസഭയിൽ കേവല ഭൂരിപക്ഷം നേടി അവർ അധികാരത്തിൽ തിരിച്ചെത്തിയിരിക്കുകയാണ്. ബിഹാറിൽ എഴുതിത്തള്ളിയ ജെഡിയുവും വീണ്ടും നിർണായക ശക്തിയാകുന്നുണ്ട്. 2014ൽ ബിജെപി ഒറ്റയ്ക്ക് 282 സീറ്റുകൾ നേടി അധികാരത്തിലെത്തുകയും, മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം കേവലഭൂരിപക്ഷം നേടുന്ന ആദ്യ പാർട്ടിയായി മാറുകയും ചെയ്തിരുന്നു. 2019ൽ അത് 303 ആയി ഉയർന്നിരുന്നു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/GTzSb7qlzutArCPMdri119
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News