Breaking News
കെഎംസിസി ഖത്തർ തൃക്കരിപ്പൂർ മണ്ഡലം കമ്മറ്റി കൗൺസിൽ യോഗവും മാണിയൂർ ഉസ്താത് അനുസ്മരണവും സംഘടിപ്പിച്ചു. | യു.എ.ഇയിൽ ചിലയിടങ്ങളിൽ മഴ,ആലിപ്പഴ വർഷം:താപനില ഉയർന്നുതന്നെ | മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന സി.വി പത്മരാജൻ അന്തരിച്ചു | എഡോക്സി ട്രെയിനിംഗ് സെന്റർ ഇനി ഖത്തറിലും,ഗ്രാൻഡ് ഓപ്പണിംഗ് ജൂലൈ 19ന് | പാലക്കാട് നിപ ബാധിച്ച് മരിച്ചയാളുടെ മകനും നിപ സ്ഥിരീകരിച്ചു | ഖത്തറിൽ ഇലക്ട്രിക്കൽ എഞ്ചിനിയർ ജോലി ഒഴിവ് | ഖത്തറിൽ അധിനിവേശ മൈന പക്ഷികളുടെ വ്യാപനം തടയാൻ കർമപദ്ധതി,36,000 പക്ഷികളെ പിടികൂടിയതായി പരിസ്ഥിതി മന്ത്രാലയം | നിമിഷപ്രിയയ്ക്ക് മാപ്പില്ല,രക്തത്തെ പണം കൊടുത്ത് വാങ്ങാനാവില്ലെന്ന് ബന്ധുക്കൾ | വേനലവധിക്കാലം ഖുർആൻ പഠനത്തിനായി മാറ്റിവെക്കാം, രാവിലെയുള്ള പഠന സെഷനിലേക്ക് രജിസ്‌ട്രേഷൻ തുടങ്ങിയതായി ഖത്തർ മതകാര്യ മന്ത്രാലയം | വിപഞ്ചികയുടെ മരണത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം,കുഞ്ഞിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി |
കുവൈത്തിൽ ഇനിയും ബയോമെട്രിക് പൂർത്തിയാക്കാത്തവരുണ്ടോ,ഇന്ന് അവസാനിക്കും

December 31, 2024

biometric-in-kuwait-to-end-today

December 31, 2024

ന്യൂസ്‌റൂം ബ്യുറോ

കുവൈത്ത് സിറ്റി: പ്രവാസികൾക്ക് ബയോമെട്രിക് നടപടികൾ പൂർത്തിയാക്കാനുള്ള സമയപരിധി ചൊവ്വാഴ്ച അവസാനിക്കും. ബുധനാഴ്ച മുതൽ നടപടികൾ പൂർത്തിയാക്കാത്തവരുടെ സർക്കാർ, ബാങ്കിങ് ഇടപാടുകൾ തടയും. ഞായറാഴ്ച വരെ ഏകദേശം 2,50,000 പ്രവാസികളും 90,000 അനധികൃത താമസക്കാരും (ബിദൂനികൾ) 16,000 പൗരന്മാരും നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടില്ലെന്ന് ജനറൽ ഡിപ്പാർട്ട്മെന്‍റ് ഓഫ് ക്രിമിനൽ എവിഡൻസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

ഞായറാഴ്ച വരെ ഡിപ്പാർട്ട്മെന്‍റ് 9,60,000 പൗരന്മാരുടെ വിരലടയാളം പ്രോസസ് ചെയ്തിട്ടുണ്ടെന്നും 16,000 എണ്ണം ശേഷിക്കുന്നുണ്ടെന്നും ജനറൽ ഡിപ്പാർട്ട്മെന്‍റ് ഓഫ് ക്രിമിനൽ എവിഡൻസ് ഡയറക്ടർ മേജർ ജനറൽ ഈദ് അൽ ഒവൈഹാൻ പറഞ്ഞു. 2.74 ദശലക്ഷം താമസക്കാർ വിരലടയാളം പൂർത്തിയാക്കി. 2,44,000 ഇപ്പോഴും ബാക്കിയുണ്ട്.

അനധികൃത താമസക്കാരിൽ 58,000 പേർ ബയോമെട്രിക് നടപടികൾ പൂർത്തിയാക്കി. 89,817 പേർ ബാക്കിയാണ്. കിടപ്പിലായ 12,000 രോഗികളുടേയും പ്രത്യേക ആവശ്യങ്ങളുള്ള വ്യക്തികളുടെയും വിരലടയാളം വിജയകരമായി പൂർത്തിയാക്കിയതായും അൽ ഒവൈഹാൻ പറഞ്ഞു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/EgJcEGy2iTM48Z38oVu56Z ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News