ജിസാൻ : തെക്ക് - പടിഞ്ഞാറന്‍ സൗദിയിലെ ജസാന്‍ മേഖലയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി ഉയര്‍ന്നതായി സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ നിരവധി വാഹനങ്ങള്‍ ഒലിച്ചുപോവുകയും റോഡുകളും പാലങ്ങളും കെട്ടിടങ്ങളും തകരുകയും ചെയ്തു. കഴിഞ്ഞ മൂന്നു ദിവസമായി പെയ്യുന്ന മഴയില്‍ വ്യാപകമായ നാശനഷ്ടങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അടുത്ത ഏതാനും ദിവസങ്ങളില്‍ കൂടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍, ജസാന്‍ മേഖലയില്‍ പ്രത്യേകിച്ചും ശക്തമായ മഴ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
ന്യൂസ്‌റൂമിന് ഇപ്പോൾ ഒന്നര ലക്ഷത്തിലധികം വായനക്കാർ. നിങ്ങൾക്കും തൽസമയം അറിയാൻ ഈ ലിങ്കിൽ വിരൽ തൊട്ടാൽ മതി
https://chat.whatsapp.com/GTzSb7qlzutArCPMdri119
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F
-----
ഖത്തറിന്റെ മുഅതസ് ബർഷിം ഒളിമ്പിക്സ് ഹൈജംപ് ഫൈനലിൽ പ്രവേശിച്ചു
ന്യൂസ്‌റൂം ബ്യുറോ
ദോഹ: വിടവാങ്ങൽ ഒളിമ്പിക്സിന് സ്വർണത്തിളക്കം നൽകാനായി പാരിസിലേക്ക് പറന്ന ഖത്തറിന്റെ പറക്കും മനുഷ്യൻ മുഅതസ് ബർഷിമിന് ഫൈനൽ പ്രവേശം. ബുധനാഴ്ച നടന്ന പുരുഷ ഹൈജംപിൽ കാൽവണ്ണയിലെ വേദനയെയും മറികടന്ന് 2.27 മീറ്ററിൽ പറന്നിറങ്ങിയാണ് നിലവിലെ ഒളിമ്പിക്സ് ചാമ്പ്യനും മൂന്നു തവണ ലോകചാമ്പ്യനുമായ മുഅതസ് ബർഷിം ഫൈനലിൽ പ്രവേശിച്ചത്. ഖത്തർ സമയം ശനിയാഴ്ച രാത്രി 10 മുതലാണ് മെഡൽ പോരാട്ടം.
ബർഷിമിനൊപ്പം ടോക്യോ ഒളിമ്പിക്സിൽ സ്വർണം പങ്കുവെച്ച കൂട്ടുകാരൻ ഇറ്റലിയുടെ ജിയാൻമാർകോ ടാംബേരിയും ഫൈനൽ റൗണ്ട് പോരാട്ടത്തിൽ ഇടം നേടി. ബർഷിം ഉൾപ്പെടെ 12 പേരാണ് ഫൈനലിൽ പ്രവേശിച്ചത്. ഗ്രൂപ് ‘എ’യിൽ നിന്ന് നാലും, ബിയിൽ നിന്ന് ഒരാളും 2.27 മീറ്റർ ചാടി. ഗ്രൂപ് ‘ബി’യിൽ മത്സരിച്ച ടാംബെരി 2.24 മീറ്റർ ചാടിയാണ് ഫൈനൽ ടിക്കറ്റ് നേടിയത്.
2.15 മീറ്ററിൽ തുടങ്ങിയ ബർഷിം, 2.20 മീ, 2.24 മീറ്ററുകൾ ആദ്യ ശ്രമത്തിൽ തന്നെ മറികടന്നു. എന്നാൽ, 2.27 മീറ്റർ, ആദ്യ ശ്രമത്തിൽ മറികടക്കാൻ കഴിഞ്ഞില്ല. ഇതിനിടെയാണ് ജംപിനുള്ള റണ്ണപ്പിനിടെ പേശീവലിവുമൂലം ബർഷിം വീഴുന്നത്.
ചാടാനുള്ള ശ്രമം ഉപേക്ഷിച്ച് ഗ്രൗണ്ടിൽ വിശ്രമിച്ച ബർഷിമിന് അരികിലേക്ക് കൂട്ടുകാരൻ ജിയാൻമാർകോ ടാംബേരി ഓടിയെത്തി. ടീം ഫിസിയോയുടെയും മറ്റും സഹായത്തോടെ ശരീരം മെരുക്കിയെടുത്ത താരം രണ്ടാം ശ്രമത്തിൽ 2.27 മീറ്റർ ചാടിക്കൊണ്ട് ഫൈനലിലേക്ക് അനായാസം യോഗ്യത നേടി.
ക്രോസ് ബാർ തട്ടാതെ പിറ്റിൽ വീണതിനുപിന്നാലെ നെയിം കാർഡ് പറിച്ചുകൊണ്ട് ഞാൻ ഇവിടെ ഫൈനലിൽ ഉണ്ടെന്ന പ്രഖ്യാപനവുമായി ആരാധകരെ ഇളക്കിമറിച്ചു. തന്റെ നാലാമത്തെ ഒളിമ്പിക്സിനായി പാരിസിലേക്ക് പറന്ന ബർഷിം തന്റെ വിടവാങ്ങൽ ഒളിമ്പിക്സാണെന്ന പ്രഖ്യാപനവും നേരത്തെ നടത്തിയിരുന്നു.
2012 ലണ്ടൻ, 2016 റിയോ ഒളിമ്പിക്സുകളിൽ വെള്ളിയും 2020 ടോക്യോയിൽ സ്വർണവും നേടിയ ഖത്തറിന്റെ ഇതിഹാസ പുത്രൻ വിടവാങ്ങൽ ഒളിമ്പിക്സിൽ വീണ്ടും പൊന്നണിയാനുള്ള കാത്തിരിപ്പിലാണ്
ന്യൂസ്‌റൂമിന് ഇപ്പോൾ ഒന്നര ലക്ഷത്തിലധികം വായനക്കാർ. നിങ്ങൾക്കും തൽസമയം അറിയാൻ ഈ ലിങ്കിൽ വിരൽ തൊട്ടാൽ മതി
https://chat.whatsapp.com/GTzSb7qlzutArCPMdri119
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F