Breaking News
പ്രവാസി ദോഹ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ചു | പ്രതികൂല കാലാവസ്ഥ,റിയാദിൽ നിന്നുള്ള എയർഇന്ത്യ വിമാനം ജയ്പൂരിൽ ഇറക്കി | ഖത്തറിൽ അസിസ്റ്റന്റ് പ്ലാന്റ് ഓപ്പറേറ്റർ (STP/സീവേജ് വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ്) ജോലി ഒഴിവ് | ഖത്തറിൽ വാഹനമോടിക്കുന്നവർക്കുള്ള മുന്നറിയിപ്പ്,സഫറാൻ സ്ട്രീറ്റിൽ താൽക്കാലികമായി ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അശ്ഗൽ | ഖത്തറിൽ ഹെൽത്ത് ആൻഡ് സേഫ്റ്റി ഓഫീസർ ജോലി ഒഴിവ് | ‘ഓപ്പറേഷൻ ബ്ലാക്ക് ഫ്ലാഗ്’ :യമനിലെ തുറമുഖങ്ങൾ ലക്ഷ്യമാക്കി ഇസ്രായേൽ ബോംബിങ് | തൃശൂർ വാടാനപ്പള്ളി സ്വദേശിയെ സലാലയിൽ മരിച്ച നിലയിൽ കണ്ടെത്തി | സൊഹാറിൽ ലബോറട്ടറിയിലുണ്ടായ വിഷവാതക ചോർച്ച നിയന്ത്രണവിധേയമാക്കിയതായി അധികൃതർ,ആളപായമില്ല | ഖത്തറിൽ മെക്കാനിക്കൽ സെയിൽസ് എക്സിക്യൂട്ടീവ് ജോലി ഒഴിവ് | സലാലയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു,നാലു വയസ്സുകാരി മരിച്ചു |
ബഹ്‌റൈനിൽ സുരക്ഷാ മുൻകരുതൽ,പ്രധാന പാതകൾ അനാവശ്യമായി ഉപയോഗിക്കരുതെന്ന് നിർദേശം

June 22, 2025

bahrain/dont-use-main-roads-unnecessarily-bahrain

June 22, 2025

ന്യൂസ്‌റൂം ബ്യുറോ

മനാമ: മേഖലയിൽ യുദ്ധ ഭീതി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ സുരക്ഷാ മുൻകരുതലുമായി ബഹ്‌റൈൻ. അനാവശ്യമായി പ്രധാന പാതകൾ ഉപയോഗിക്കരുതെന്നും അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം ജനങ്ങൾ പ്രധാന റോഡുകൾ ഉപയോഗിക്കാൻ പാടുള്ളൂ എന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. പൊതുസുരക്ഷ ഉറപ്പാക്കാനും അടിയന്തര സാഹചര്യങ്ങളെ നേരിടാൻ അധികൃതർക്ക് റോഡുകൾ കാര്യക്ഷമമായി ഉപയോഗിക്കാനുമാണ് പുതിയ നടപടി.

ഇതിനുപുറമേ ബഹ്‌റൈനിലെ മന്ത്രാലയങ്ങളിലേയും ഗവൺമെന്റ് സർവീസുകളിലേയും 70% ജീവനക്കാർക്ക് സിവിൽ സർവീസ് ബ്യൂറോ വർക് ഫ്രം ഹോം പ്രഖ്യാപിച്ചിട്ടുണ്ട്. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ രാജ്യത്ത് തൽസ്ഥിതി തുടരുമെന്നാണ് അധികൃതർ വിശദീകരിക്കുന്നത്.

വിദ്യാഭ്യാസ മേഖലയിലും സുരക്ഷാമുൻകരുതലിന്റെ ഭാഗമായി പുതിയ മാർഗനിർദേശങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ബഹ്റൈനിലെ എല്ലാ പൊതു, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും പഠനം ഓൺലൈൻ സംവിധാനങ്ങളിലേക്ക് മാറ്റണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. കിൻഡർ ഗാർട്ടനുകൾ. സ്‌കൂളുകൾ, യൂണിവേഴ്‌സിറ്റികൾ തുടങ്ങിയ എല്ലാ വിദ്യാഭ്യാസ സ്ഥാനപനങ്ങൾക്കും നിർദേശം ബാധകമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഔദ്യോഗികമായ സംശയനിവാരണങ്ങൾക്കും മാർഗനിർദേശങ്ങൾക്കും മന്ത്രാലയവുമായും ഉന്നത വിദ്യാഭ്യാസ ബോർഡുമായും ബന്ധപ്പെടാമെന്നും മന്ത്രാലയം വിശദീകരിച്ചു

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുകhttps://chat.whatsapp.com/BA70KEJMeBmGW92ahNcBva ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News