കുവൈത്ത്‌സിറ്റി ∙ 26-ാമത് അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ കിരീടം ബഹ്‌റൈന്‍ കരസ്ഥമാക്കി. 2-1-ന് എന്ന നിലയില്‍ ഒമാനെ തകര്‍ത്താണ് ബഹറൈന്‍ ചാമ്പ്യനായത്.. ഇത് രണ്ടാം തവണയാണ് ബഹ്‌റൈന്‍ അറേബ്യന്‍ ഗള്‍ഫ് കപ്പ് നേടുന്നത്. 60,000-ല്‍ അധികം വരുന്ന ആരാധകരുടൈ മുന്നില്‍ ശക്തമായ മത്സരമാണ് അര്‍ദിയായിലെ ജാബെര്‍ അല്‍ അഹമദ് ഇന്റെര്‍നാഷനല്‍ സ്റ്റേഡിയത്തില്‍ അരങ്ങേറിയത്.
രണ്ടാം പകുതിയിലാണ് ബഹ്‌റൈന്‍ വിജയക്കുതിപ്പ് തുടങ്ങിയത്. ബഹ്‌റൈന്റ രണ്ട് ഗോളുകളും പിറന്നത് രണ്ടാം പകുതിയിലാണ്. ആദ്യ പകുതിയില്‍ ഒമാന്‍ ഒരു ഗോളിന് മുന്നിട്ട് നില്‍ക്കുകയായിരുന്നു. 17-ാം മിനിറ്റില്‍ ഒമാന്റെ അലി അല്‍ ബുസൈദിയുടെ കോര്‍ണര്‍ കിക്ക് ഹെഡ് ചെയ്ത് അബ്ദുള്‍ റഹ്മാന്‍ അല്‍-മൊഷൈഫാരി ആദ്യ ഗോള്‍ നേടി.
രണ്ടാം പകുതിയിലെ 78-ാം മിനിറ്റിലും 80-ാം മിനിറ്റിലും ബഹ്‌റൈന്‍ ഒമാനെ വിറപ്പിച്ചു. ബഹ്‌റൈന്‍ താരം മുഹമ്മദ് മര്‍ഹൗണ്‍ പെനാല്‍റ്റി കിക്കിലൂടെ സമനില നേടി. സമനില അധികം നീണ്ട് നിന്നില്ല. രണ്ട് മിനിറ്റിന് ശേഷം മുഹമ്മദ് മര്‍ഹൗണ്‍ തന്നെ ഗോള്‍ വലയത്തിലേക്ക് പായിച്ച പന്ത് ഒമാന്‍ ക്യാപ്റ്റൻ മുഹമദ് അല്‍ മുസലമിയുടെ കാലില്‍ തട്ടിയാണ് വിജയ ഗോള്‍ ബഹ്‌റൈന്‍ നേടിയത്.
വിജയശേഷം വന്‍ ആഹ്ലാദപ്രകടനമാണ് ബഹ്‌റൈന്‍ ടീം ഗ്രൗണ്ടില്‍ നടത്തിയത്. പരമ്പരാഗത ഗാനത്തോട് നൃത്തം വച്ച് ആരാധകരെ ആവേശത്തിലാക്കി. ഫൈനല്‍ മത്സരം വീക്ഷിക്കാന്‍ ബഹ്‌റൈന്‍, ഒമാന്‍ ആരാധകരെ കൊണ്ട് നിറഞ്ഞിരുന്നു അറബ്-ഗൾഫ് മേഖലയിലെ കരുത്തരെ കണ്ടെത്താനുള്ള ഫൈനൽ മത്സരത്തോടനുബന്ധിച്ച്, ബഹ്‌റൈനില്‍ ഞായറാഴ്ച പൊതു അവധി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ നാല് ദിവസത്തിനിടെ ഗള്‍ഫ് രാജ്യങ്ങളിലെ 96,000 ഫുട്‌ബോൾ ആരാധകരാണ് കുവൈത്തിലെത്തിയത്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/EgJcEGy2iTM48Z38oVu56Z ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZ