ന്യൂഡല്‍ഹി: ഇന്ത്യയിലെ തീവ്രഹിന്ദുത്വം വിറ്റ് കാശാക്കുന്ന യോഗ ഗുരു ബാബ രാംദേവ് മുസ്‍ലിംകൾക്കെതിരെ വിദ്വേഷ പരാമർശവുമായി രംഗത്ത്. രാജ്യത്ത് സര്‍ബത്ത് വില്‍ക്കുന്ന ഒരു കമ്പനി തങ്ങളുടെ വരുമാനം പള്ളികളും മദ്രസകളും നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നുവെന്നാണ് ബാബ രാംദേവ് ആരോപിച്ചത്. സർബത്ത് ജിഹാദ് എന്ന പദം ഉപയോഗിച്ചായിരുന്നു ആരോപണം.
പതഞ്ജലിയുടെ റോസ് സര്‍ബത്തിന്റെ പ്രചാരണത്തിനിടെയാണ് രാംദേവിന്റെ പരാമർശം. 'സര്‍ബത്ത് ജിഹാദ് എന്ന പേരില്‍ വില്‍ക്കുന്ന ടോയ്ലറ്റ് ക്ലീനറിന്റെയും ശീതളപാനീയങ്ങളുടെയും വിഷത്തില്‍ നിന്ന് നിങ്ങളുടെ കുടുംബത്തെയും നിരപരാധികളായ കുട്ടികളെയും സംരക്ഷിക്കുക. പതഞ്ജലി സര്‍ബത്തും ജ്യൂസുകളും മാത്രം വീട്ടിലേക്ക് കൊണ്ടുവരിക' എന്ന അടിക്കുറിപ്പോടെയാണ് പതഞ്ജലി പ്രോഡക്ട്സ് ഫേസ്ബുക്കില്‍ ബാബ രാംദേവിന്റെ വീഡിയോ പങ്കുവെച്ചത്.
ലൗ ജിഹാദിനേയും വോട്ട് ജിഹാദിനേയും പോലെ തന്നെയാണ് സര്‍ബത്ത് ജിഹാദ് എന്നും ആളുകള്‍ അതില്‍ നിന്ന് സ്വയം രക്ഷ നേടണമെന്നും ബാബ രാംദേവ് ആവശ്യപ്പെട്ടു. ഫേസ്ബുക്കില്‍ പങ്കിട്ട ഈ വീഡിയോ 37 ദശലക്ഷത്തിലധികം പേരാണ് കണ്ടിരിക്കുന്നത്. സോഫ്റ്റ് ഡ്രിങ്കുകളേയും രാംദേവ് വിമർശിക്കുന്നുണ്ട്. വേനൽക്കാലത്ത് ആളുകളുടെ ദാഹം മുതലെടുത്ത് പലരും വിഷം വിൽക്കുന്നുവെന്നുും രാംദേവ് ആരോപിച്ചു.
അതേസമയം,ഇന്ത്യയിലും വിദേശത്തും ഒരു പോലെ പ്രയങ്കരമായ റൂഹഫ്സ എന്ന പാനീയത്തെയാണ് രാം ദേവ് ഇതിലൂടെ ഉന്നം വെക്കുന്നതെന്നാണ് സൂചന.ഇന്ത്യയിലും പാകിസ്താനിലും ബംഗ്ലാദേശിലുമായി നിർമിക്കുന്ന റൂഹഫ്സക്ക് പകരം തീവ്ര ഹിന്ദു വികാരം മുതലെടുത്ത് തന്റെ ഉൽപന്നം വിറ്റഴിക്കാനാണ് ബാബാ രാംദേവ് ശ്രമിക്കുന്നത്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F