ഇസ്‌ലാമിനെ അടുത്തറിയാം,'ഫത്‌വാടോക്ക്' സേവനവുമായി ഖത്തർ മതകാര്യ മന്ത്രാലയം
March 16, 2025
March 16, 2025
ന്യൂസ്‌റൂം ബ്യുറോ
ദോഹ :ഖത്തർ ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയത്തിലെ ദഅ്‌വാ, മത മാർഗ്ഗനിർദ്ദേശ വകുപ്പിന്റെ ഭാഗമായ ഇസ്‌ലാംവെബ്, 'ഫത്‌വാടോക്ക്' എന്ന പേരിൽ പുതിയ ഡിജിറ്റൽ സേവനം ആരംഭിച്ചു.ഉപയോക്താക്കൾക്ക് മതപരമായ ബോധനങ്ങളും നിർദേശങ്ങളും മനസിലാക്കാൻ കഴിയുന്ന തരത്തിലാണ് ഡിജിറ്റൽ സേവനം ഒരുക്കിയിരിക്കുന്നത്.
ടിക് ടോക്ക്, ഇൻസ്റ്റാഗ്രാം റീൽസ്, യൂട്യൂബ് ഷോർട്ട്സ് തുടങ്ങിയ ഉള്ളടക്ക പ്ലാറ്റ്‌ഫോമുകളിൽ ബ്രൗസ് ചെയ്ത് യുവതലമുറയ്ക്ക്, മതപരമായ ഉള്ളടക്കവും മാർഗനിർദേശങ്ങളും മനസിലാക്കാനും പഠിക്കാനും ഇതിലൂടെ കഴിയും.ഫത്‌വകളും ഇസ്ലാമിക വിധികളും അറിയാൻ താത്പര്യപ്പെടുന്നവര്ക്ക് ഇത് ഏറെ ഉപകാരപ്രദമാകും.തുടർച്ചയായ സ്ക്രോളിംഗ് വഴി ഫത്‌വകളും(മതവിധികൾ) ഇസ്ലാമിക വിധിപ്രകാരമുള്ള മാർഗനിർദേശങ്ങളും മനസിലാക്കാൻ ഇത് ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നു.
ഫത്‌വകളിൽ വൈദഗ്ദ്ധ്യമുള്ള ഒരു കൂട്ടം മുസ്ലീം പണ്ഡിതന്മാർ തയ്യാറാക്കിയ ലക്ഷക്കണക്കിന് വിശ്വസനീയമായ ഫത്‌വകൾ അടങ്ങിയ ഇസ്‌ലാംവെബ് ഡാറ്റാബേസിനെ അധികരിച്ചാണ് 'ഫത്‌വാടോക്ക്' ഒരുക്കിയിരിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.ഡിജിറ്റൽ ഉപയോഗത്തിന്റെ പ്രാധാന്യം വർധിച്ചുവരുന്ന സാഹചര്യത്തിൽ,പുതുതലമുറയിലെ യുവാക്കൾക്കും യുവതികൾക്കും അവരുടെ മതവുമായുള്ള ബന്ധം ശക്തിപ്പെടുത്തുക, വിശ്വസനീയവും വേഗതയേറിയതും ആകർഷകവുമായ ഡിജിറ്റൽ ഉള്ളടക്കത്തിലൂടെ ഇസ്ലാമിക വിധികൾ പഠിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുക, എല്ലാവർക്കും എളുപ്പത്തിൽ ആക്‌സസ് ചെയ്യാവുന്ന ഇസ്ലാമിക ഫത്‌വകൾക്ക് ആഗോള റഫറൻസ് നൽകുക എന്നിവയാണ് ഫത്‌വാടോക്ക് സേവനത്തിലൂടെ ലക്ഷ്യമാക്കുന്നത്.താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി സേവനം പ്രയോജനപ്പെടുത്താവുന്നതാണ് :
https://www.islamweb.net/ar/
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/B5cRGSkveuO5fUeQTErqlq ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F