Breaking News
ഖത്തറിലെ പ്രമുഖ സ്വകാര്യ സ്ഥാപനത്തിൽ ഈ തസ്തികകളിൽ ജോലിക്കായി അപേക്ഷിക്കാം | നോമ്പിന്റെ സ്നേഹ സന്ദേശം കൈമാറാൻ അവർ ഒത്തുകൂടി, മാമോക് ഖത്തർ ഇഫ്താർ സംഗമം ശ്രദ്ധേയമായി | ഖത്തറിൽ എച്ച്ആർ & അഡ്മിൻ കോർഡിനേറ്റർ ജോലി ഒഴിവ്,ഇപ്പോൾ അപേക്ഷിക്കാം | തൃശൂർ അന്തിക്കാട് സ്വദേശിയായ യുവാവ് ഒമാനിൽ നിര്യാതനായി | അമേരിക്കയിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ 33 മരണം,കനത്ത നാശനഷ്ടം | ഖത്തറിലെ സ്വകാര്യ ആരോഗ്യമേഖലയിൽ വനിതാ HR ജോലി ഒഴിവ് | ഖത്തറിലെ പ്ലാസ്റ്റിക് കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവ് ജോലി ഒഴിവ് | ഇസ്‌ലാമിനെ അടുത്തറിയാം,'ഫത്‌വാടോക്ക്' സേവനവുമായി ഖത്തർ മതകാര്യ മന്ത്രാലയം | ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഖത്തറും ഉത്തര കൊറിയയും നേർക്കുനേർ,ടിക്കറ്റ് വിൽപന തുടങ്ങി | കെ.കെ കൊച്ചിന്റെ വിയോഗത്തിലൂടെ കേരളത്തിന് നഷ്ടമായത് സർഗാത്മക ദലിത് പോരാളിയെ: ഖത്തർ പ്രവാസി വെൽഫെയർ |
ആക്രമണമുണ്ടായാൽ മൂന്നു ദിവസം കൊണ്ട് ഗൾഫിലെ കുടിവെള്ളം മുട്ടും, ഇറാൻ ആണവ നിലയത്തിന് നേരെയുള്ള യു.എസ് ഭീഷണി ജീവിതം ദുസ്സഹമാക്കുമെന്ന് ഖത്തർ പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

March 09, 2025

attack-on-iran-nuclear-plant-would-leave-gulf-without-water-prime-minister-warns

March 09, 2025

ന്യൂസ്‌റൂം ബ്യുറോ

ദോഹ :ഗൾഫ് തീരത്തെ ഇറാൻ ആണവ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ ഗൾഫ് മേഖലയിൽ കുടിവെള്ളം ഉൾപെടെ ജീവിതം ദുസ്സഹമാകുമെന്ന് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനി മുന്നറിയിപ്പ് നൽകി.യുഎസ് മാധ്യമ പ്രവർത്തകൻ ടക്കർ കാൾസണുമായുള്ള അഭിമുഖത്തിലാണ് ഇറാൻ ആണവകേന്ദ്രങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ ഗൾഫ് രാജ്യങ്ങൾ നേരിടാൻ പോകുന്ന വിപത്തുകളെ കുറിച്ച് അദ്ദേഹം വിശദീകരിച്ചത്.അത്തരമൊരു ആക്രമണമുണ്ടായാൽ കടൽ പൂർണ്ണമായും മലിനമാകുമെന്നും ഗൾഫ് മേഖലയിൽ മൂന്ന് ദിവസത്തിനുള്ളിൽ വെള്ളം തീർന്നുപോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയതായി വാർത്താ ഏജൻസിയായ എ.എഫ്.പി റിപ്പോർട്ട് ചെയ്തു.

ജലസംഭരണികളുടെ നിർമ്മാണം ഖത്തറിന്റെ ജലശേഷി വർദ്ധിപ്പിച്ചുവെങ്കിലും മേഖലയിലെ എല്ലാ രാജ്യങ്ങൾക്കും ഈയൊരു അപകടസാധ്യത നേരിടേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വെള്ളം,മൽസ്യം,ജീവൻ ഉൾപ്പെടെ ഒന്നുമില്ലാത്ത അവസ്ഥയായിരിക്കും ഇത്തരമൊരു ആക്രമണത്തിന്റെ ദുരന്തഫലമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ആണവകരാറിൽ ചർച്ചയ്ക്ക് തയാറായില്ലെങ്കിൽ ഇറാനെതിരെ സൈനിക നടപടിക്ക് ഒരുങ്ങുമെന്ന് ഇറാൻ ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.'ഒരു സമാധാന കരാർ കാണാനാണ് താൻ ആഗ്രഹിക്കുന്നതെന്നും എന്നാൽ മറ്റൊന്ന് പ്രശ്നം പരിഹരിക്കാനുള്ളതാണെന്നുമായിരുന്നു ട്രംപിന്റെ ഭീഷണി.അതേസമയം,ഇറാനെതിരായ സൈനിക നടപടിയെ ഖത്തർ എതിർക്കുന്നുവെന്നും യുഎസിനും ഇറാനും ഇടയിൽ നയതന്ത്ര പരിഹാരം കാണുന്നത് വരെ അനുരഞ്ജന ശ്രമത്തിൽ നിന്ന് പിന്മാറില്ലെന്നും ശൈഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനി വ്യക്തമാക്കി.
ഗൾഫ് തീരത്തെ ബുഷെഹറിൽ ഇറാന് ഒരു ആണവ നിലയമുണ്ടെങ്കിലും  യുറേനിയം സമ്പുഷ്ടീകരണ സൗകര്യങ്ങൾ കരയിൽ നിന്ന് നൂറുകണക്കിന് കിലോമീറ്റർ (മൈൽ) അകലെയാണ് സ്ഥിതി ചെയ്യുന്നത്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക-https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News