മസ്‌കത്ത്: ഇന്ത്യ ഉപഭൂഖന്ധത്തിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്തായി നിലകൊള്ളുന്ന ന്യൂന മർദം ശക്തി പ്രാപിച്ചതായും ചുഴലിക്കാറ്റായി മാറാനിടയുണ്ടെന്നും ദേശീയ ദുരന്ത മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. അറബിക്കടലില്‍ രൂപപ്പെട്ട ആഴത്തിലുള്ള ഉഷ്ണമേഖലാ ന്യൂനമർദം ഉഷ്ണമേഖലാ കൊടുങ്കാറ്റായി മാറിയെന്നും അതിന് 'അസ്‌ന' എന്ന് പേരിട്ടിട്ടുണ്ടെന്നും അറിയിപ്പിൽ പറയുന്നു.
ഒമാൻ തീരത്തുനിന്ന് 920 കി.മീ അകലെയാണ് കൊടുങ്കാറ്റുള്ളതെന്നും പറഞ്ഞു. 34-40 നോട്ട് (മണിക്കൂറില്‍ ഏകദേശം 40-46 മൈല്‍) ആണ് കാറ്റിന്റെ വേഗത. ഏറ്റവും അടുത്തുള്ള മഴമേഘങ്ങള്‍ 760 കി.മീ (470 മൈല്‍) ദൂരത്തിലാണ്. ഒമാൻ കടലില്‍ പടിഞ്ഞാറേക്കാണ് ദിശ. സ്ഥാനം: 23.4° N, 68.4° E. ഇടത്തരം തീവ്രതയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പടിഞ്ഞാറ് ഭാഗത്ത് ഒമാൻ കടലിന്റെ ദിശയിലേക്കാണ് ന്യൂനമർദം നീങ്ങാനിടയെന്നും ദേശീയ ദുരന്ത മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.
പ്രാഥമിക സൂചനകള്‍ പ്രകാരം ഞായറാഴ്ച പുലർച്ചെ മുതല്‍ ഒമാന്റെ വടക്കൻ ഗവർണറേറ്റുകളില്‍ ന്യൂനമർദത്തിന്റെ ആഘാതം അനുഭവപ്പെടാനാണിട. വിവിധ മേഖലകളില്‍ വ്യത്യസ്ത അളവിലുള്ള മഴക്ക് സാധ്യതയുണ്ട്. ഒമാനിലെ എല്ലാ താമസക്കാരും അടുത്ത 48 മണിക്കൂറില്‍ കാലാവസ്ഥ ബുള്ളറ്റിനുകള്‍ ശ്രദ്ധിക്കണമെന്നും ന്യൂനമർദത്തിന്റെ തോത് അനുസരിച്ച് ആവശ്യമായ മുന്നറിയിപ്പുകളെടുക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F