Breaking News
പ്രവാസി ദോഹ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ചു | പ്രതികൂല കാലാവസ്ഥ,റിയാദിൽ നിന്നുള്ള എയർഇന്ത്യ വിമാനം ജയ്പൂരിൽ ഇറക്കി | ഖത്തറിൽ അസിസ്റ്റന്റ് പ്ലാന്റ് ഓപ്പറേറ്റർ (STP/സീവേജ് വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ്) ജോലി ഒഴിവ് | ഖത്തറിൽ വാഹനമോടിക്കുന്നവർക്കുള്ള മുന്നറിയിപ്പ്,സഫറാൻ സ്ട്രീറ്റിൽ താൽക്കാലികമായി ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അശ്ഗൽ | ഖത്തറിൽ ഹെൽത്ത് ആൻഡ് സേഫ്റ്റി ഓഫീസർ ജോലി ഒഴിവ് | ‘ഓപ്പറേഷൻ ബ്ലാക്ക് ഫ്ലാഗ്’ :യമനിലെ തുറമുഖങ്ങൾ ലക്ഷ്യമാക്കി ഇസ്രായേൽ ബോംബിങ് | തൃശൂർ വാടാനപ്പള്ളി സ്വദേശിയെ സലാലയിൽ മരിച്ച നിലയിൽ കണ്ടെത്തി | സൊഹാറിൽ ലബോറട്ടറിയിലുണ്ടായ വിഷവാതക ചോർച്ച നിയന്ത്രണവിധേയമാക്കിയതായി അധികൃതർ,ആളപായമില്ല | ഖത്തറിൽ മെക്കാനിക്കൽ സെയിൽസ് എക്സിക്യൂട്ടീവ് ജോലി ഒഴിവ് | സലാലയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു,നാലു വയസ്സുകാരി മരിച്ചു |
ഗസ്സ-ഇസ്രായേൽ സംഘർഷം നീണ്ടുപോകാൻ വൻകിട ആയുധ കമ്പനികൾ സഹായം ചെയ്യുന്നതായി റിപ്പോർട്ട്

July 01, 2025

 arms_companies_helping-to_perpetuate_israel_gaza_war_report_says

July 01, 2025

ന്യൂസ്‌റൂം ബ്യുറോ

ന്യൂയോര്‍ക്ക്: ഗസയിലെ ഇസ്രായേലി കുടിയേറ്റങ്ങളെയും സൈനിക നടപടികളെയും പിന്തുണയ്ക്കുന്നതില്‍ പ്രധാന ആയുധ നിര്‍മ്മാതാക്കളും സാങ്കേതിക സ്ഥാപനങ്ങളും ഉള്‍പ്പെടെ 60ലധികം കമ്പനികളുടെ പങ്ക് വെളിപ്പെടുത്തി യുഎന്‍ പ്രത്യേക റിപ്പോര്‍ട്ടറും ഇറ്റാലിയന്‍ മനുഷ്യാവകാശ അഭിഭാഷകയുമായ ഫ്രാന്‍സെസ്‌ക അല്‍ബനീസ്. സംസ്ഥാനങ്ങള്‍, മനുഷ്യാവകാശ സംരക്ഷകര്‍, കമ്പനികള്‍, അക്കാദമിക് വിദഗ്ധര്‍ എന്നിവരില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപോര്‍ട്ട് തയ്യാറാക്കിയത്.

തിങ്കളാഴ്ച വൈകുന്നേരം പ്രസിദ്ധീകരിച്ച റിപോര്‍ട്ടില്‍, കമ്പനികള്‍ ഇസ്രായേലുമായുള്ള ഇടപാടുകള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നു.'ഗസയിലെ ജീവിതം തുടച്ചുനീക്കപ്പെടുകയും വെസ്റ്റ് ബാങ്ക് വര്‍ധിച്ചുവരുന്ന ആക്രമണത്തിന് വിധേയമാകുകയും ചെയ്യുമ്പോള്‍, ഇസ്രായേലിന്റെ വംശഹത്യ തുടരുന്നത് എന്തുകൊണ്ടാണെന്ന് ഈ റിേപാര്‍ട്ട് വ്യക്തമാക്കുന്നു: കാരണം ഇത് പലര്‍ക്കും ലാഭകരമാണ്,' 27 പേജുള്ള രേഖയില്‍ അല്‍ബനീസ് എഴുതി.

ജനീവയിലെ ഇസ്രായേലിന്റെ ദൗത്യസംഘം റിപോര്‍ട്ട് നിയമപരമായി അടിസ്ഥാനരഹിതവും, അപകീര്‍ത്തികരവുമാണെന്ന് പറഞ്ഞു.അതേസമയം, ഇന്ന് പുലര്‍ച്ചെ നെറ്റ്‌സാരിം ഇടനാഴിക്ക് സമീപമുള്ള മാനുഷിക ദുരിതാശ്വാസ വിതരണ കേന്ദ്രത്തില്‍ സഹായം തേടിയ 16 ഫലസ്തീനികളെ ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തി.

ഗസയില്‍ സൈനിക നടപടികള്‍ ആരംഭിച്ചതിനുശേഷം, ഇതുവരെ ഇസ്രായേല്‍ നടത്തിയ വെടിവയ്പ്പില്‍ ഏകദേശം 600 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 4,000ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക: https://chat.whatsapp.com/GNnAPz2ISv601MKXQvNitL ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News