Breaking News
കെഎംസിസി ഖത്തർ തൃക്കരിപ്പൂർ മണ്ഡലം കമ്മറ്റി കൗൺസിൽ യോഗവും മാണിയൂർ ഉസ്താത് അനുസ്മരണവും സംഘടിപ്പിച്ചു. | യു.എ.ഇയിൽ ചിലയിടങ്ങളിൽ മഴ,ആലിപ്പഴ വർഷം:താപനില ഉയർന്നുതന്നെ | മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന സി.വി പത്മരാജൻ അന്തരിച്ചു | എഡോക്സി ട്രെയിനിംഗ് സെന്റർ ഇനി ഖത്തറിലും,ഗ്രാൻഡ് ഓപ്പണിംഗ് ജൂലൈ 19ന് | പാലക്കാട് നിപ ബാധിച്ച് മരിച്ചയാളുടെ മകനും നിപ സ്ഥിരീകരിച്ചു | ഖത്തറിൽ ഇലക്ട്രിക്കൽ എഞ്ചിനിയർ ജോലി ഒഴിവ് | ഖത്തറിൽ അധിനിവേശ മൈന പക്ഷികളുടെ വ്യാപനം തടയാൻ കർമപദ്ധതി,36,000 പക്ഷികളെ പിടികൂടിയതായി പരിസ്ഥിതി മന്ത്രാലയം | നിമിഷപ്രിയയ്ക്ക് മാപ്പില്ല,രക്തത്തെ പണം കൊടുത്ത് വാങ്ങാനാവില്ലെന്ന് ബന്ധുക്കൾ | വേനലവധിക്കാലം ഖുർആൻ പഠനത്തിനായി മാറ്റിവെക്കാം, രാവിലെയുള്ള പഠന സെഷനിലേക്ക് രജിസ്‌ട്രേഷൻ തുടങ്ങിയതായി ഖത്തർ മതകാര്യ മന്ത്രാലയം | വിപഞ്ചികയുടെ മരണത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം,കുഞ്ഞിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി |
ട്രംപിനെതിരെ അറബ് ഐക്യം,ഗസ്സ പദ്ധതിക്ക് ബദൽ പദ്ധതിയുമായി അറബ് ഉച്ചകോടി ചേരുന്നു

February 15, 2025

arab-countries-urge-trump-to-prepare-replacement-for-gaza-plan

February 15, 2025

ന്യൂസ്‌റൂം ബ്യുറോ

റിയാദ്: യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്റെ ഗസ്സ പ്ലാനിന് പകരം പദ്ധതി തയ്യാറാക്കാൻ അറബ് രാജ്യങ്ങൾ ഈ മാസം 27ന് റിയാദിൽ അറബ് ലീഗ് ഉച്ചകോടി ചേരുന്നു. ഉച്ചകോടിയിൽ  ഇതിന്റെ പ്രാഥമിക കരട് തയ്യാറാക്കും.യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപ് ഗസ്സയിൽ നിന്ന് ഫലസ്തീനികളെ പുറത്താക്കിയുള്ള പദ്ധതിയുമായി മുന്നോട്ട് പോകുന്നതിനിടെയാണ് അറബ് രാജ്യങ്ങളുടെ നിർണായക നീക്കം.

ഗസ്സയിൽ നിന്നും ഫലസ്തീൻ ജനതയെ പുറത്താക്കാനാകില്ലെന്ന് അറബ് രാജ്യങ്ങൾ നിലപാടെടുത്തതിന് പിന്നാലെ ഇത് സാധ്യമല്ലെങ്കിൽ ബദൽ വഴി നിർദേശിക്കണമെന്നാണ് ട്രംപിന്റെ നിലപാടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാക്രോ റൂബിയോ പറഞ്ഞിരുന്നു.

ഗസ്സയുടെ പുനർ നിർമാണം, ഭാവി ഭരണം എന്നിവ സംബന്ധിച്ച് വിശദാമായ ചർച്ചകൾക്ക് അറബ് ഉച്ചകോടി വേദിയാകും. വിഷയത്തിൽ ഈജിപ്ത് കരട് തയ്യാറാക്കിയിട്ടുണ്ട്. അത് പ്രകാരം, ഫലസ്തീൻ ജനതയെ നാടുകടത്താതെ പുനർ നിർമാണത്തിന് ആഗോള സഖ്യം രൂപീകരിക്കുകയാണ് ഒന്നാമത്തെ നിർദേശം. ഹമാസിന്റെ ഇടപെടലില്ലാത്ത ഗസ്സ ഭരണത്തിന്, ദേശീയ ഫലസ്തീൻ കമ്മിറ്റി എന്ന നിർദേശമാണ് രണ്ടാമത്തേത്. ഇതാകും ഗസ്സ വിഷയത്തിലെ ഏറ്റവും വലിയ ചർച്ചാ വിഷയം. ഹമാസിനെ ഭരണത്തിൽ നിന്ന് ഇല്ലാതാക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് നിലപാടിലാണ് ട്രംപും ഇസ്രയേലും.

ഫലസ്തീന്റെ ഭരണം ഒരു ദേശീയ കമ്മിറ്റിക്ക് വിട്ടു കൊടുക്കാൻ തയ്യാറാണെന്ന് ഹമാസ് വക്താവ് നേരത്തെ വ്യക്തമാക്കിയിരുന്നു. അതിൽ പക്ഷെ, ഹമാസിന്റെ അംഗങ്ങളെ ഉൾക്കൊള്ളിക്കണമെന്നതാണ് നിബന്ധന. വിദേശ സൈനിക സാന്നിധ്യം പാടില്ലെന്നും ഹമാസ് പറഞ്ഞിരുന്നു. ഈ സാഹചര്യങ്ങളെല്ലാം അറബ് സമ്മിറ്റിൽ വരുമോ എന്നതും നിർണായകമാണ്.ഏറ്റുമുട്ടലിലും വെടിനിർത്തലിലും ജനകീയമായും ഹമാസിന്റെ സ്വാധീനം ശക്തമായിരിക്കെ അവരുടെ നിലപാടും ഗസ്സയുടെ ഭാവിയിൽ നിർണായകമായിരിക്കും.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക-https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News