തിരുവനന്തപുരം : പ്രവാസ ലോകത്തെ മലയാള സാഹിത്യ പ്രവർത്തനം പ്രോത്സാഹിപ്പിക്കുന്നതിനായി മലയാളം മിഷൻ നൽകിവരുന്ന പ്രവാസി സാഹിത്യ പുരസ്‌കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു. ഈ വർഷം മികച്ച ചെറുകഥാസമാഹാരത്തിനാണ് പുരസ്‌കാരം നൽകുന്നത്.
നിബന്ധനകൾ :
കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും താമസിക്കുന്ന പ്രവാസി എഴുത്തുകാരുടെ സർഗ്ഗാത്മക കൃതികളാണ് പുരസ്‌കാരത്തിന് പരിഗണിക്കുക.
2021 ജനുവരി 1 നും 2024 ഡിസംബർ 31 നുമിടയിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച മലയാള ചെറുകഥാസമാഹാരമാണ് പുരസ്‌കാര നിർണ്ണയത്തിന് അയയ്ക്കേണ്ടത്.
മലയാള ഭാഷയിൽ പ്രസിദ്ധീകരിച്ച ചെറുകഥാസമാഹാരത്തിന്റെ അച്ചടിച്ച 4 കോപ്പികൾ പുരസ്‌കാര നിർണ്ണയത്തിനായി സമർപ്പിക്കണം.
വിവർത്തനങ്ങൾ പാടില്ല.
അതാത് സംസ്ഥാനത്തെ/രാജ്യത്തെ മലയാളം മിഷൻ ചാപ്റ്റർ സെക്രട്ടറിയുടെ സാക്ഷ്യപത്രത്തോടൊപ്പമാണ് പുരസ്‌കാരത്തിന് അപേക്ഷിക്കേണ്ടത്.
മലയാളം മിഷന്റെ ചാപ്റ്ററുകൾ ഇല്ലാത്ത സംസ്ഥാനം/രാജ്യത്തു നിന്നുള്ള എൻട്രികൾ മിഷനിലേക്ക് നേരിട്ട് അയയ്ക്കാം.
അപേക്ഷയോടൊപ്പം താമസിക്കുന്ന രാജ്യം/സംസ്ഥാനത്തുനിന്നുള്ള തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട് കോപ്പി, പ്രവാസിയാണെന്ന സത്യവാങ്മൂലം എന്നിവ സമർപ്പിക്കണം.
എൻട്രികൾ അയയ്ക്കേണ്ട വിലാസം
Malayalam Mission
TC No. 25/801(15), 7th Floor,
Artech Meenakshi Plaza, Thycaud,
Thiruvananthapuram695 014
Ph: 8891634142
എൻട്രികൾ അയയ്ക്കേണ്ട അവസാന തീയതി: 2025 ജനുവരി 15
സംശയങ്ങൾക്ക് വിളിക്കേണ്ട നമ്പർ: ആഷാ മേരി ജോൺ
(7293575138)
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/EgJcEGy2iTM48Z38oVu56Z ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZ