വാഷിങ്ടണ്‍ ഇസ്രയേലിന്റെ വംശഹത്യയ്ക്ക് അറുതിവരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആയിരങ്ങള്‍ അണിനിരന്ന വാഷിങ്ടണിലെ പലസ്തീൻ ഐക്യദാർഢ്യറാലിയില്‍ സ്വയം തീകൊളുത്തി മാധ്യമപ്രവർത്തകന്റെ പ്രതിഷേധം.
സാമുവല്‍ മെന ജൂനിയർ എന്ന ഫോട്ടോഗ്രാഫറാണ് ശനിയാഴ്ച വൈറ്റ് ഹൗസിനുമുന്നില്‍ ആത്മാഹൂതിക്ക് ശ്രമിച്ചത്.
ഗാസയിലെ വംശഹത്യ അവഗണിച്ച് കള്ളപ്രചാരണങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയാണെ് മാധ്യമങ്ങള്‍ ചെയ്യുന്നതെന്ന് ഇടതുകൈയില്‍ തീപടരുന്നതിനിടെ സാമുവല്‍ വിളിച്ചുപറഞ്ഞു. പ്രക്ഷോഭകരും പൊലീസും ചേർന്ന് ഉടൻതന്നെ തീയണച്ചു. തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സാമുവലിന് ഗുരുതര പരിക്കുകളില്ലെന്ന് പൊലീസ് അറിയിച്ചു. വാഷിങ്ടണ്‍, ന്യൂയോർക്ക്, ലൊസ് ആഞ്ചല്‍സ് എന്നിവിടങ്ങളില്‍ അടിയന്തര വെടിനിർത്തലാവശ്യപ്പെട്ടുകൊണ്ട് വൻപ്രകടനങ്ങള്‍ നടന്നു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CLmlLTtJ1c576V6uWA7Zwo
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F