ദോഹ: പാലക്കാട് എൻ എസ് എസ് എഞ്ചിനീയറിംഗ് കോളേജ് പൂർവ വിദ്യാർത്ഥി സംഘടനയായ അനക്സ് ഖത്തർ, ടെക്ഫെസ്റ്റ് 2025 എന്ന പേരിൽ സ്‌കൂൾ കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ക്വിസ്സ്, മത്സരാടിസ്ഥാനത്തിലുള്ള ശാസ്ത്ര പ്രദർശനങ്ങൾ, ടെക്നിക്കൽ സെമിനാർ എന്നിവ ഉൾപെട്ട മത്സര പരിപാടികളിൽ നിരവധി വിദ്യാർഥികൾ പങ്കാളികളായി.
ഖത്തറിലുള്ള വിവിധ സ്‌കൂളുകളിൽ നിന്നുള്ള നൂറിലധികം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ബിർളാ പബ്ലീക് സ്ക്കൂൾ ഓഡിറ്റോറിയത്തിലാണ് പരിപാടികൾ നടന്നത്.
പ്രാഥമിക റൌണ്ടിന് ശേഷം കൂടുതൽ പോയിൻറ് നേടിയ ആറ് സ്‌കൂളുകളിലെ മൂന്ന് കുട്ടികൾ വീതമുള്ള ടീമായാണ് ക്വിസ്സ് ഫൈനൽ മത്സരങ്ങൾ നടന്നത്. ബിർള പബ്ലിക്ക് സ്‌കൂൾ ഒന്നാം സ്ഥാനവും നോബ്ൾ ഇൻറർനാഷണൽ സ്‌കൂൾ രണ്ടാം സ്ഥാനവും ഡിപിഎസ് സ്‌കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പ്രശസ്ത ബിസിനസ്സ് സ്ട്രാറ്റജിസ്റ്റും കോർപറേറ്റ് ട്രെയിനറുമായ എ. ആർ. രഞ്ജിത് ആയിരുന്നു ക്വിസ്സ് മാസ്റ്റർ.
ടെക്ക്നിക്കൽ സെമിനാറിൽ ശാന്തി നികേതൻ ഒന്നാം സ്ഥാനവും, നോബ്ൾ ഇൻറർനാഷണൽ സ്‌കൂൾ രണ്ടാം സ്ഥാനവും, ഭവൻസ് പബ്ലിക് സ്‌കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സ്റ്റിൽ മോഡലിൽ ഒലീവ് ഇൻറർനാഷണൽ സ്‌കൂൾ ഒന്നാം സ്ഥാനവും ശാന്തി നികേതൻ സ്‌കൂൾ രണ്ടാം സ്ഥാനവും നോബ്ൾ ഇൻറർനാഷണൽ സ്‌കൂൾ മൂന്നാം സ്ഥാനവും നേടി.
പ്രോജക്ട് മത്സരത്തിൽ രാജഗിരി സ്‌കൂളിനാണ് ഒന്നാം സ്ഥാനം. ശാന്തി നികേതൻ രണ്ടാം സ്ഥാനവും ഭവൻസ് പബ്ലിക് സ്‌കൂൾ മൂന്നാം സ്ഥാനവും നേടിയപ്പോൾ,. റോബോടിക്സ് എന്ന വിഷയത്തിൽ നടന്ന വർക്കിങ്ങ് മോഡൽ മത്സരത്തിൽ ഡിപിഎസ് സ്‌കൂൾ ഒന്നാം സ്ഥാനവും, ശാന്തിനികേൻ സ്‌കൂൾ രണ്ടാം സ്ഥാനവും ബിർള പബ്ലിക്ക് സ്‌കൂൾ മൂന്നാം സ്ഥാനവും നേടി.
ഏറ്റവും കൂടുതൽ പോയിന്റുകൾ നേടിയ ശാന്തിനികേൻ സ്‌കൂളിനാണ് ഓവറോൾ കിരീടം.
പരിപാടിയിൽ പ്രധാന അഥിതികളായി എത്തിയ ഫെഡറേഷൻ ഓഫ് ഗ്ലോബൽ എഞ്ചിനീഴേസ് പ്രസിഡൻറ് അഹമ്മദ് ജാസിം അൽ ജോളോ, കഹ്റാമയിലെ വിവിധ വിഭാഗങ്ങളുടെ മേധാവികളായ അലി ഇബ്രാഹീം കാർബൂൺ, മുഹമ്മദ് ഖാലിദ് അൽ ഷർഷാനി, ഐ, ബി, പി. സി പ്രസിഡൻറ് താഹ മുഹമ്മദ്, പാലക്കാട് എൻ എസ് എസ് എഞ്ചിനീയറിംഗ് കോളേജ് ഗ്ലോബൽ അലുംനി പ്രസിഡൻറ് ഡോ. മാഹാദേവൻ പിള്ള എന്നിവർ വിജയികൾക്കുള്ള സമ്മാന ദാനം നിർവഹിച്ചു.. ടോസ്റ്റ് മാസ്റ്റേഴ്സായ ലോർനാലിൻറ്, അബ്ദുള്ള പൊയിൽ, നജീബ് അബ്ദുൽ ജലീൽ, യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻറ് ടെക്നോളോജിയിലെ പ്രൊഫസർമാരായ, ഡോ. മുഹമ്മദ് ഷെയ്ക്ക്, ഡോ. ഫർഹാത് അബ്ബാസ്, ഡോ. അലി ഹസ്സൻ, റാഖിബ് അൻവ്വറുദ്ദീൻ, ഡോ.മുഹമ്മദ് സുബൈർ, ഫൈസാൻ റാഷിദ്, യൂസുഫ് വണ്ണാറത്ത് എന്നിവർ വിവിധ മത്സരയിനങ്ങളിൽ വിധി നിർണ്ണയം നടത്തി
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F