റിയാദ് :റിയാദിലെ കലാസാംസ്കാരിക,ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന ആലപ്പുഴ കായകുളം നൂറനാട് സ്വദേശി സുജിത് കുറ്റിവിളയിൽ (56) റിയാദിലെ താമസ സ്ഥലത്ത് നിര്യാതനായി. ജോലിക്ക് പോകാൻ ഒരുങ്ങുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നതായി സുഹൃത്തിനെ വിളിച്ച് വിവരം അറിയിച്ചിരുന്നു. ഇദ്ദേഹം സ്ഥലത്തെത്തിയപ്പോഴേക്കും മരണപ്പെട്ടിരുന്നു. ഉടനെ ആംബുലൻസ് വിളിച്ചു ഒബൈദ് ആശുപത്രിയിലെ അടിയന്തര വിഭാഗത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി സൗദിയിൽ പ്രവാസിയായ സുജിത് കുറ്റിവിളയിൽ തട്ടകം റിയാദ് നാടക സമിതിയുടെ സ്ഥാപകാംഗവും സജീവ പ്രവർത്തകനും ആയിരുന്നു.പിതാവ്: പരേതനായ രാഘവൻ, മാതാവ്: വേദവല്ലി. ഭാര്യ: ഷീബ. മക്കൾ: സിൻസിത (യുകെ), ശ്രദ്ധേഷ് (പ്ലസ് ടു വിദ്യാർഥി). നിയമനടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക-https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F