Breaking News
കുവൈത്തിലെ ഷോപ്പിംഗ് മാളിൽ വാതകച്ചോർച്ചയെ തുടർന്ന് സ്ഫോടനം,മലയാളി ഉൾപെടെ 10 പേർക്ക് പരിക്കേറ്റു | ഖത്തർ കെ.എം.സി.സി 'നവോത്സവ്',സമാപന പരിപാടികൾ ഇന്നും നാളെയും ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്‌കൂളിൽ | ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട,ഏഴ് കിലോയിലധികം ഹെറോയിനും ഹഷീഷും പിടികൂടി | ഇൻകാസ് ഖത്തർ രാജീവ് ഗാന്ധിയെ അനുസ്മരിച്ചു | ഷാർജയിലെ വെയർഹൗസിൽ വൻ തീപിടുത്തം,ആളപായമില്ല | ഓപറേഷൻ സിന്ദൂർ,ഖത്തറിലേക്കുള്ള പ്രതിനിധി സംഘത്തെ സുപ്രിയ സുലേ നയിക്കും,വി.മുരളീധരനും സംഘത്തിൽ | ഖത്തറിന്റെ ചലച്ചിത്രോത്സവം ഇനി വേറെ ലെവൽ,അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് നവംബറിൽ തിരി തെളിയും | നിയമലംഘനം, സ്വകാര്യ ഡെന്റൽ യൂണിറ്റ് അടച്ചുപൂട്ടി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം | ഖത്തർ ആരോഗ്യമന്ത്രാലയത്തെ അഭിനന്ദിച്ച് യു.എ.ഇ, ആരോഗ്യഅടിയന്തരാവസ്ഥ നേരിട്ട എട്ട് വയസുകാരനെ എയർ ലിഫ്റ്റ് ചെയ്തു | ഖത്തറിലെ കണ്ടൽകാടുകൾക്ക് കൈത്താങ്ങായി 'മാദ്രെ',400 കണ്ടൽചെടികൾ നട്ടു പിടിപ്പിച്ചു |
അബദ്ധത്തിൽ അക്കൗണ്ടിലെത്തിയ പണം തിരികെകൊടുത്തില്ല,നഷ്ടപരിഹാരം ഉൾപെടെ തിരികെ നൽകണമെന്ന് കോടതി

May 04, 2025

al-ain-court-ordered-that-the-money-that-was-mistakenly-deposited-into-the-account-should-be-returned-including-compensation.

May 04, 2025

ന്യൂസ്‌റൂം ബ്യുറോ

അബുദാബി: അബദ്ധത്തിൽ അക്കൗണ്ടിലെത്തിയ പണം തിരികെ നൽകാതിരുന്ന യുവാവിനെതിരെ അൽ ഐൻ കോടതി. തെറ്റായ ബാങ്ക് ട്രാഫൻസ്ഫറിനെ തുടർന്നാണ് 57000 ദിർഹം തന്റെ അക്കൗണ്ടിലെത്തിയതെന്ന് മനസ്സിലായിട്ടും മുഴുവൻ തുകയും തിരികെ നൽകാൻ തയാറാവാത്തതിനെ തുടർന്നാണ് നഷ്ടപരിഹാരം ഉൾപെടെ തീരിച്ചുനൽകാൻ കോടതി ഉത്തരവിട്ടത്.പണം ലഭിച്ച യുവാവ് 20,000 ദിർഹം മാത്രം തിരിച്ചു നൽകുകയും ബാക്കി തുക നൽകാൻ വിസമ്മതിക്കുകയും ചെയ്തതിനെ തുടർന്നാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്.

അബദ്ധത്തിൽ പണം ട്രാൻസ്ഫർ ചെയ്ത വ്യക്തി ഉടൻ തന്നെ അദ്ദേഹത്തെ ബന്ധപ്പെടുകയും അബദ്ധം സംഭവിച്ച വിവരം  അറിയിക്കുകയും ചെയ്തിരുന്നു. 

കുടിശ്ശികയായ 37,000 ദിർഹത്തിന് പുറമെ നഷ്ടപരിഹാരമായ 10,000 ദിർഹം കൂടി നൽകണമെന്നാണ് കോടതി ഉത്തരവ്. അവകാശിയുടെ പണം പ്രതി നിയമവിരുദ്ധമായി കൈപ്പറ്റിയതായി കണ്ടെത്തിയ കോടതി പ്രതിയോട് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ ഹാജരായിരുന്നില്ല.ഇതേതുടർന്ന് 3000 ദിർഹം കൂടി അധികമായി നൽകാനും കോടതി ആവശ്യപ്പെട്ടു.കേസുമായി ബന്ധപ്പെട്ട എല്ലാ നിയമപരമായ ചെലവുകളും  വഹിക്കാനും പ്രതിയോട് കോടതി നിർദ്ദേശിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക
https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News