October 10, 2021
October 10, 2021
മസ്കറ്റ് : ഷഹീൻ ചുഴലിക്കാറ്റ് നാശം വിതച്ച ഒമാനിൽ ഒരു മൃതദേഹം കൂടി കണ്ടെടുത്തു. കനത്ത മഴയെ തുടർന്നുണ്ടായ ഒഴുക്കിനിടെ കാണാതായ ഒമാനി സ്വദേശിയുടെ മൃതദേഹമാണ് വാദീ ആദി പ്രദേശത്ത് നിന്നും കണ്ടെടുത്തത്.
ഒഴുക്കിൽ കാണാതായ രണ്ട് പ്രവാസികളെ രക്ഷിച്ചതായും, രണ്ട് പേരെ കൂടെ കണ്ടെത്താൻ ഉണ്ടെന്നും നാഷണൽ കമ്മറ്റി ഫോർ എമർജൻസി മാനേജ്‌മെന്റ് അറിയിച്ചു. അതിനിടെ, ചുഴലിക്കാറ്റിൽ വീടുകൾക്ക് നാശനഷ്ടം സംഭവിച്ചവർക്കുള്ള അടിയന്തിര ധനസഹായത്തിന്റെ വിതരണം ആരംഭിച്ചു. സാമൂഹ്യ വികസന മന്ത്രാലയത്തിന്റെ പ്രത്യേകസംഘം വീടുകൾ നേരിട്ടെത്തി പരിശോധിച്ചാണ് ആയിരം റിയാൽ വീതം നൽകുന്നത്. കാറ്റിന്റെ കാഠിന്യം കുറഞ്ഞെങ്കിലും, മഴ തുടരുന്നതിനാൽ വടക്കൻ ബാത്തിനയിലെ സുവൈഖിലും ഖാബൂറയിലും ഈ മാസം 14 വരെ സ്കൂളുകൾ തുറക്കില്ലെന്ന് അധികൃതർ അറിയിച്ചു