Breaking News
കെണിയാണ്,വീഴരുത് : മുന്നറിയിപ്പുമായി വീണ്ടും ഖത്തർ ആഭ്യന്തര മന്ത്രാലയം | ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 1,900-ലധികം ലിറിക്ക ഗുളികകൾ പിടികൂടി | ഖത്തറിൽ ശനിയാഴ്ച ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത | മലപ്പുറം വണ്ടൂർ സ്വദേശി സൗദിയിലെ ദമ്മാമിൽ നിര്യാതനായി | സംസ്‌കൃതി ഖത്തർ റയ്യാൻ യൂണിറ്റ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു | ഖത്തറിൽ വനിതാ നഴ്‌സിംഗ് അസിസ്റ്റന്റ് ജോലി ഒഴിവ്,ഉടൻ ജോലിയിൽ ചേരാൻ താൽപര്യമുള്ളവർക്ക് അപേക്ഷിക്കാം | സമൂഹമാധ്യമങ്ങളിൽ കയറി തോന്നിയതെല്ലാം വിളിച്ചുപറയുന്നവർ കരുതിയിരുന്നോളൂ,മുന്നറിയിപ്പുമായി യു.എ.ഇ | ഖത്തറിലെ പ്രമുഖ സ്വകാര്യ കമ്പനിയിൽ നിരവധി ഒഴിവുകൾ,വാക്-ഇൻ-ഇന്റർവ്യൂ ശനിയാഴ്ച | മോദിയുടെ ഗുജറാത്ത്,അദാനിയുടെ തുറമുഖം:സ്വകാര്യ തുറമുഖങ്ങൾ ഇന്ത്യയിലെ മയക്കുമരുന്ന് കടത്ത് കേന്ദ്രങ്ങളാവുന്നു, | ഖത്തറിലെ ഐ.ടി കമ്പനിയിൽ സെയിൽസ് അക്കൗണ്ട് മാനേജർ ജോലി ഒഴിവ് |
വയനാട് ഉരുൾപൊട്ടലിൽ മരണം 291 ആയി,കാണാമറയത്ത് എത്ര പേരെന്നറിയാതെ ദൗത്യസംഘം

August 01, 2024

Wayanad-landslide-death-toll-rises-to-291

August 01, 2024

ന്യൂസ്‌റൂം ബ്യുറോ

കൽപറ്റ : വയനാട്ടിലെ ഉരുൾപൊട്ടലിൽ മരണ സംഖ്യ കുത്തനെ ഉയരുന്നു.ഇതുവരെ 291 മരണങ്ങളാണ് സ്ഥിരീകരിച്ചത്.ഇതുവരെയുള്ള വിവരം അനുസരിച്ച് 250 ലേറെ പേരെ കുറിച്ച് വിവരമില്ല.190 ലേറെ പേർ ഗുരുതരമായ പരുക്കുകളോടെ ആശുപത്രികളിൽ ചികിൽസയിലാണ്.

ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടത്ത് വൻ നാശമാണുണ്ടായത്. ഇതുവരെ പ്രദേശത്ത് മനുഷ്യ സാന്നിധ്യം കണ്ടെത്താനായില്ല. തിരച്ചിലിനായി ഇവിടേക്ക് യന്ത്രങ്ങൾ എത്തിക്കാനായിട്ടില്ല. വലിയ പാറകളും ചെളിയും കൊണ്ട് പ്രദേശം നിറഞ്ഞിരിക്കുകയാണ്. മേഖലയിലുണ്ടായ കെട്ടിടങ്ങൾ പൂർണമായി തകർന്നു. സൈന്യത്തിന്റെ നേതൃത്വത്തിലാണ് മൂന്നാം ദിവസം ഇവിടെ തിരച്ചിൽ നടക്കുന്നത്.

പുഞ്ചിരിമട്ടം ടോപ്പിൽ തെരച്ചിൽ അവസാനിപ്പിച്ചു. മണ്ണിടിച്ചിലിനെ തുടർന്നാണ് നടപടി. അവിടേക്ക് പോകരുതെന്ന് നിർദേശം നൽകി. ഇവിടുത്തെ ലയങ്ങൡ താമസിച്ചിരുന്നു അസം സ്വദേശികളെക്കുറിച്ച് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. ഇവിടുത്തെ ലയങ്ങൡ താമസിച്ചിരുന്നു അസം സ്വദേശികളെക്കുറിച്ച് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. ഇവിടേക്ക് യന്ത്രങ്ങൾ എത്തിക്കാൻ വഴിയില്ലാത്തതിനാൽ രക്ഷാദൗത്യം ദുഷ്കരമാണ്.

പുഞ്ചിരിമട്ടത്തേക്കുള്ള റോഡുകൾ പൂർണമായി തകർന്ന് ഒരു നീർത്താലാണ് ഇതുവഴി ഒഴുകുന്നത്. പുഞ്ചിരിമട്ടത്തേക്കുള്ള റോഡുകൾ പൂർണമായി തകർന്ന് ഒരു നീർത്താലാണ് ഇതുവഴി ഒഴുകുന്നത്. പുഴയിലേക്ക് രണ്ട് വശത്ത് നിന്നും മണ്ണിടിഞ്ഞുകൊണ്ടിരിക്കുന്നതുകൊണ്ട് തെരച്ചിൽ അവസാനിപ്പിച്ചിരിക്കുകയാണ്.

പുഞ്ചിരിമട്ടത്തിന്റെ മുകളിലേക്ക് ചെല്ലുംതോറും ദുരന്തത്തിന്റെ ഭീകരതയും കൂടുതലാണ്. ഇത്തരത്തിലൊരു ഗ്രാമം ഉണ്ടായിരുന്നു എന്ന് തോന്നാത്ത വിധമാണ് ദുരന്തം ഈ മേഖലയെ ബാധിച്ചിരിക്കുന്നത്. ആദ്യം ഉരുൾപൊട്ടൽ ഉണ്ടായപ്പോൾ ഇവിടെ നിന്ന് ആളുകളെ മാറ്റിപാർപ്പിച്ചിരുന്നു. എന്നാൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന കാര്യത്തിൽ സംശയം നിലനിൽക്കുന്നുണ്ട്.
ന്യൂസ്‌റൂമിന് ഇപ്പോൾ ഒന്നര ലക്ഷത്തിലധികം വായനക്കാർ. നിങ്ങൾക്കും തൽസമയം  അറിയാൻ ഈ ലിങ്കിൽ വിരൽ തൊട്ടാൽ മതി
https://chat.whatsapp.com/GTzSb7qlzutArCPMdri119
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News