October 28, 2019
October 28, 2019
മസ്കത്ത് : അറബിക്കടലില്‍ രൂപപ്പെട്ട 'ക്യാര്‍' ചുഴലിക്കാറ്റ് ഒമാന്‍ തീരത്ത് നിന്നും 1350 കിലോമീറ്റര്‍ അകലെ എത്തിയതായി ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാറ്റിന്‍റെ തീവ്രത കാറ്റഗറി 4 ലേക്ക് മാറിയിട്ടുണ്ട്.അതിതീവ്ര ന്യൂനമര്‍ദം ചുഴലിക്കാറ്റായി രൂപം പ്രാപിച്ചിരിക്കുകയാണ്.
അധികൃതരുടെ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും, ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പില്‍ പറയുന്നു. പന്ത്രണ്ടു വര്‍ഷത്തിന് ശേഷം അറബിക്കടലില്‍ രൂപപെടുന്ന അതി തീവ്രത കൂടിയ ചുഴലിക്കാറ്റാണ് ക്യാര്‍.
കാറ്റിന് മണിക്കൂറില്‍ 80 മുതല്‍ 100 കിലോമീറ്റര്‍ ഉപരിതല വേഗത ഉള്ളതായി കാലാവസ്ഥ കേന്ദ്രത്തിന്‍റെ അറിയിപ്പില്‍ പറയുന്നു. തീവ്ര ചുഴലിക്കാറ്റായി മാറുന്ന 'ക്യാര്‍' അടുത്ത അഞ്ചു ദിവസത്തിനുള്ളില്‍ ഒമാന്റെ തെക്കന്‍ ഭാഗത്തും തുടര്‍ന്ന് യമന്‍ തീരത്തും ആഞ്ഞടിക്കുവാന്‍ സാധ്യത ഉണ്ട്.