June 15, 2024
June 15, 2024
തിരുവനന്തപുരം: ഹജ്ജ് തീര്‍ഥാടനത്തിനിടെ തിരുവനന്തപുരം സ്വദേശിനി മിനയില്‍ മരണപ്പെട്ടു. കണിയാപുരം കഠിനംകുളം മുണ്ടഞ്ചിറ വിആര്‍ മന്‍സിലില്‍ അബ്ദുല്‍ വഹാബിന്റെ ഭാര്യ റാഹിലാ ബീവി(57)യാണ് മരിച്ചത്.
വെള്ളിയാഴ്ച വൈകീട്ട് മിനയില്‍ കഴിയുന്നതിനിടെ ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു. രാത്രി ഒന്നോടെയാണ് മരണപ്പെട്ടത്. അറബ് വേള്‍ഡ് ട്രാവല്‍സ് എന്ന സ്വകാര്യ ഗ്രൂപ്പ് വഴിയാണ് ഹജ്ജിനു പോയത്. മക്കള്‍: അന്‍സി, സജ്‌ന. മരുമക്കള്‍: അന്‍സര്‍ പാങ്ങോട്, അനസ് കണിയാപുരം. മയ്യിത്ത് അവിടെ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/GTzSb7qlzutArCPMdri119
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F