November 21, 2021
November 21, 2021
ദോഹ : ഒമാൻ ഭരണാധികാരി ഹൈതം ബിൻ താരിഖ് നാളെ (നവംബർ 22) ന് ഖത്തറിലെത്തും. ഒമാൻ ന്യൂസ് ഏജൻസിയാണ് ഈ വാർത്ത പുറത്തുവിട്ടത്. ഇരുരാജ്യങ്ങൾക്കും ഇടയിലെ നയതന്ത്രബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം. ഇരുകൂട്ടരും പൊതുവായി നേരിടുന്ന പ്രശ്നങ്ങളെ പറ്റിയും, ഒന്നിച്ച് എടുക്കേണ്ട നിലപാടുകളെ പറ്റിയും ഖത്തറുമായി ഒമാൻ ഭരണാധികാരി ചർച്ച നടത്തും. ഖത്തറിലെ ഒമാൻ അംബാസിഡർ, ഒമാൻ തൊഴിൽ, വിദേശകാര്യമന്ത്രിമാർ തുടങ്ങിയ ഉന്നതതല നേതാക്കളും സുൽത്താന്റെ സംഘത്തിന്റെ ഒപ്പം ഖത്തറിലെത്തും.